നിങ്ങള്‍ക്കും വാങ്ങാം സർക്കാർ ശമ്പളം: നിരവധി വകുപ്പുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍
കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ) റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം - 695009 എന്ന മേൽവിലാസത്തിൽ അയക്കണം.

വാക്ക്-ഇൻ- ഇന്റർവ്യൂ
എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി കോലഞ്ചേരി, മുളന്തുരുത്തി എന്നി എ.ബി.സി സെൻ്ററിലേക്ക് മൃഗ പരിപാലക൯/ഡോഗ് ഹാൻഡ്ലെർ തസ്തികകളിൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ഡിസംബർ 22 ന് രാവിലെ 11 ന് എറണാകുളം ജില്ലാ പഞ്ചായത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യത രേഖകളുടെ അസ്സൽ സഹിതം അന്നേ ദിവസം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.
വെറ്റിനറി സർജ൯, ഒഴിവ് 2, യോഗ്യത ബിവിഎസ് സി ആ൯്റ് എഎച്ച്, കെഎസ് വി സി രജിസ്ട്രേഷ൯ (BVSC & AH, KSVC Registration) എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് 6 മാസം പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. മൃഗപരിപാലകർ/ഡോഗ് - ( ഒഴിവ് 4 ) യോഗ്യത തെരുവുനായ്കളെ പിടികുടുന്നതിനുള്ള സന്നദ്ധത, നായ്ക്കളുടെ പരിപാലനം, ഉയർന്ന കായിക ക്ഷമത, നായയെ പിടിക്കുന്ന പരിശീലനം പൂർത്തികരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർ, എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.
വീഡിയോഗ്രാഫര്‍മാർ
പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യതയും ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് ആവശ്യം. പാലക്കാട് ജില്ലയിലെയോ മലപ്പുറം, തൃശൂര്‍ അയല്‍ ജില്ലയിലെയോ സ്ഥിര താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയറും ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കാനുള്ള സംവിധാനവും അടങ്ങിയ ലാപ്‌ടോപ്പ്, ഡ്രൈവിങ് ലൈസന്‍സോടെ സ്വന്തമായി വാഹനം, മള്‍ട്ടി സിം ഡോങ്കിള്‍ എന്നിവ ഉണ്ടായിരിക്കണം.
പി.ആര്‍.ഡിയിലും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിലും പ്രവൃത്തി പരിചയമുള്ളവര്‍ക്കും ലൈവ് വീഡിയോ ട്രാന്‍സ്മിഷന്‍ ഉള്ള ബാക്ക് പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനമുള്ളവര്‍ക്കും മുന്‍ഗണന. പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ച് വരെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ്, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.
അപേക്ഷ ക്ഷണിച്ചു
അപ്പര്‍ പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17നും 35 ഇടയില്‍. ഡിസംബര്‍ 31 നകം അപേക്ഷ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0473 4296496, 8547126028.
എന്യൂമറേറ്റര്‍ അഭിമുഖം
പട്ടികവര്‍ഗ്ഗ ഊരുകളുടെയും, വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച മൈക്രോപ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നത്തിനായി കണ്ണൂര്‍ ഐ ടി ഡിപി ഓഫീസിന്റെ പരിധിയിലുള്ള പട്ടികവര്‍ഗ്ഗക്കാരുടെ സമഗ്ര വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ശേഖരിക്കുന്നു.
ഇതിനുള്ള എന്യമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസബര്‍ 21ന് രാവിലെ 10.30 ന് തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും, സൈറ്റ് മാനേജര്‍, ടി ആര്‍ ഡി എം, ആറളം, ആലക്കോട് ഓഫീസുകളിലും നടത്തും.
പ്ലസ്ടു അല്ലെങ്കില്‍ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയും, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യവുമുള്ള ബന്ധപ്പെട്ട ടി ഇ ഒ/എസ് എം പരിധിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് അതാത് ടി ഇ ഒ/എസ് എം ഓഫീസുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തേക്കായിരിക്കും നിയമനം. നിയമനം ലഭിച്ച് ഒരു മാസത്തിനുള്ളില്‍ വിവരശേഖരണം പൂര്‍ത്തീകരിക്കണം. ഫോണ്‍: 0497 2700357.












Click it and Unblock the Notifications