സർക്കാർ മേഖലയില്‍ നിരവധി താല്‍ക്കാലിക ഒഴിവുകള്‍: 1.1 ലക്ഷം ശമ്പളമുള്ള അവസരവുമുണ്ട്
തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒഴിവുള്ള ഒരു മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധകാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ: 55200-115300.
കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലകളോ കേരളാ ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി. വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി / ഇന്റേൺഷിപ്പ്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ 'എ' ക്ലാസ് രജിസ്ട്രേഷൻ.

അംഗീകൃത ഹോമിയോ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായി ഒരു വർഷത്തെ പരിചയം അഭികാമ്യം. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 55200-115300 (മെഡിക്കൽ ഓഫീസർ) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ ജനുവരി 31നകം ലഭിക്കണം.
ഇലക്ട്രീഷ്യന്‍ താത്കാലിക ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഈഴവ വിഭാഗക്കാര്‍ക്കുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
യോഗ്യത: 1) ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / തത്തുല്യം 2) കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള 3 വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് പ്രായം- 18-41 (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ബാധകം) ഈഴവ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റു സംവരണവിഭാഗക്കാരേയും പരിഗണിക്കും.
വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ കേന്ദ്രത്തിൽ ആയമാരുടെ ഒഴിവിലേക്ക് ബാലസേവികാ കോഴ്സ് പാസായ 18നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകളെ വാക്ക്-ഇൻ-ഇന്റർവ്യൂന് ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി 22നു രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എത്തണം.
വിവിധ തസ്തികകളില്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ ,സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുള്ള
അവസാനതീയതി ജനുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.arogyakeralm.org.in












Click it and Unblock the Notifications