Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ എച്ച്ആർ, അക്കൗണ്ടന്റ്, സൂപ്പർവൈസർ ഉൾപ്പെടെ നിരവധി ഒഴിവുകൾ; ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം

ദുബായിൽ സ്വകാര്യമേഖലയിൽ ഒഴിവുകൾ. അക്കൗണ്ടന്റ്, ക്ലീനിങ് സ്റ്റാഫ്, സൈറ്റ് സൂപ്പർവൈസർ, സേഫ്റ്റി ഓഫീസർ , എച്ച്ആർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

കാർ ക്ലീനിംഗ് സ്റ്റാഫ്

റാസൽഖൈമയുള്ള സ്ഥാപനത്തിലേക്ക് കാർ ക്ലീനിങ് സ്റ്റാഫിന്റെ ഒഴിവുകൾ. ഫുൾടൈം ജോലിയാണ്. ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം, ബോണസ് എന്നിവ ഉണ്ടായിരിക്കും. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. അതേസമയം പ്രവൃത്തിപരിചയം നിർബന്ധമല്ല, പരിശീലനം കമ്പനി നൽകും. ഫോൺ- 050 267 7878

jobhiring-17

മുതിർന്ന ആളെ പരിചരിക്കാൻ ആളുകളെ തേടുന്നു

ഷാർജയിലാണ് ഒഴിവ്. ആഴ്ചയിൽ 5 ദിവസം ഏകദേശം 8-9 മണിക്കൂർ വരെയാണ് ജോലി സമയം. താല്പര്യമുള്ളവർക്ക് 05026095715 എന്ന നമ്പറിൽ ബന്ധപ്പെടാം

സൈറ്റ് സൂപ്പർവൈസർ, സേഫ്റ്റി ഓഫീസർ ഒഴിവ്

പവർ ഓൺ ബിൽഡിങ് കോൺട്രാക്ടിങ് എൽഎൽസിയിൽ പുതിയ പ്രോജക്റ്റിൽ ഒഴിവുകൾ. സൈറ്റ് സൂപ്പർവൈസർ, സേഫ്റ്റി ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ.

സൈറ്റ് സൂപ്പർവൈസർ-സിവിൽ എഞ്ചിനിയറിങിൽ ഐടിടി അല്ലെങ്കിൽ ഡിപ്ലോമ. സൈറ്റ് സൂപ്പർവൈസറായി 1-2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. സേഫ്റ്റി ഓഫീസർ ഒഴിവിലേക്ക് ഏതെങ്കിലും ബിരുദവും NEBOSH സർട്ടിഫിക്കേഷനുമാണ് യോഗ്യത. യു.ഇയിൽ സ്ഥിരതാമസക്കാരായ ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കാം

ജൂനിയർ അക്കൗണ്ടന്റ് ഒഴിവ്

അബുദാബിയിൽ ലൈഫ് മെഡിക്കൽ എക്യുപ്മെന്റ് എൽഎൽസിയിൽ ജൂനിയർ അക്കൗണ്ടന്റ് ഒഴിവ്. 6 മാസത്തെ താൽക്കാലിക നിയമനമാണ്. 2,500 - 3,000 ദിർഹമാണ് ആണ് ശമ്പളം. ഫാദർ അല്ലെങ്കിൽ ഹസ്ബെന്റ് വിസയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. അക്കൗണ്ടിംഗിൽ മുൻപരിചയം വേണം. താല്പര്യമുള്ളവർക്ക് [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കാം

ഗ്രാഫിക് ഡിസൈനർ / ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പേർട്ട് ഒഴിവ്

അബുദാബിയിൽ ഗ്രാഫിക് ഡിസൈനർ / ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പേർട്ട് തസ്തികയിൽ ഒഴിവ്. പ്രിൻ്റിംഗ് സെൻ്ററിലെ കസ്റ്റമർമാരെ കൈകാര്യം ചെയ്യാനുള്ള കഴിവും ഇംഗ്ലീഷ്, അറബി ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം. എംഎസ് ഓഫീസ്, അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ പരിചയം വേണം. ഗിഫ്റ്റ് പ്രിൻ്റിംഗ്, ഓഫ്‌സെറ്റ് & ഡിജിറ്റൽ എന്നിവയിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർക്ക് ഫോൺ- +971 557754542 , മെയിൽ [email protected]

സീനിയർ മെക്കാനിക്കൽ എഞ്ചിനീയർ

ദുബായിൽ സീനിയർ മെക്കാനിക്കൽ എഞ്ചിനീയറുടെ ഒഴിവ്. സിവിൽ ആന്റ് എംഇപി കൺസ്ട്രക്ഷൻ പ്രോജക്റ്റുകളിൽ 8-10 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷകർ നിലവിൽ യുഎഇയിൽ ഉള്ളയാളായുരിക്കണം. മെയിൽ [email protected]

എച്ച് ആർ ഒഴിവ്

എച്ച്ആർ നാഷൻ എഎൽസിയിൽ ദുബായ് സൗത്തിൽ എച്ച്ആർ എക്സിക്യൂട്ടീവുമാരുടെ ഒഴിവുകൾ.. കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. പിജി ഡിപ്ലോമ/ എച്ച്ആർഎമ്മിൽ എംബിഎ എന്നിവയാണ് യോഗ്യത. 5,000 - 6,000 എഇഡി ആണ് ശമ്പളം. മെയിൽ [email protected]

അക്കൗണ്ടന്റ് ഒഴിവുകൾ

സെനീത്ത് ഗ്രൂപ്പിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്. അക്കൗണ്ടിംഗിൽ ബിരുദവും യുഎഇയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. മികച്ച ആശയവിനിമയശേഷിയും സംഘടനാപാടവവും അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറുകളായ ക്വിക്ക് ബുക്സ്, ടാലി എന്നിവയിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5000 ദിർഹമാണ് ശമ്പളം. മെയിൽ- [email protected]

അക്കൗണ്ടന്റ് ആപ്ലിക്കേഷൻ (പേര്) എന്ന് സബ്ജക്ട് ലൈനിൽ എഴുതണം.

അക്കൗണ്ടന്റ് ഒഴിവ്

Zeynalovs Real Estate ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അക്കൗണ്ടിംഗ് അല്ലെങ്കിൽ ഫിനാൻസിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

Tally/Quickbooks എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. വാറ്റ് ഫയലിംഗിലും റീകൺസിലിയേഷനിലും പരിചയം അഭിലഷണീയമാണ്. ഒപ്പം മികച്ച ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു വർഷത്തെ അക്കൗണ്ടിംഗ് പരിചയം ആവശ്യമാണ്.

മെയിൽ[email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+