പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ, അഭിമുഖം 12ന്: തൊഴിൽ അവസരങ്ങൾ അറിയാം
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 12ന് രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. സ്റ്റാഫ് നഴ്‌സ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, കാള്‍സെന്റര്‍ എക്‌സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ഓഫീസ് അഡ്മിന്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: ബി എസ് സി (നഴ്‌സിങ്)/ ജി എന്‍ എം (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), എം ബി എ, ഡിഗ്രി/ ബി എച്ച് എം/ എം എച്ച് എം, ഡിപ്ലോമ ഇന്റീരിയര്‍ ഡിസൈനിങ്, ബി ടെക്ക്/ ഐ ടി ഐ ഇലക്ട്രീഷ്യന്‍, പ്ലംബര്‍. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് ര ജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം ഹാജരായി ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

അധ്യാപക കോഴ്‌സ് സീറ്റൊഴിവ്
ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടൂ ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. പ്രായം 17 നും 35 നും ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ജനുവരി 28 വരെ അപേക്ഷ അയക്കാം. ഫോൺ: 0473 4296496, 8547126028.
അഭിമുഖം
ആലപ്പുഴ: ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് ബോയ്സ് ഹൈസ്കൂളില്‍ എച്ച്.എസ്.ടി (ഗണിതശാസ്ത്രം), യു.പി.എസ്.ടി ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി 10ന് രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍ നടത്തും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0477- 2260877, 8921959429.
ആയ കം കുക്കിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ ആയ കം കുക്കിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 18 ന് രാവിലെ 11 ന് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടക്കും. പത്താംതരം യോഗ്യതയുള്ള തൊഴില്‍ സന്നദ്ധരും പാചക ആഭിമുഖ്യമുള്ളവരുമായവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുളുമായി ഹാജരാകണം. അപേക്ഷ സ്വീകരിക്കുന്ന ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.












Click it and Unblock the Notifications