കുടുംബശ്രീയിൽ അവസരം; 30000 രൂപ ശമ്പളം കിട്ടും; ശബരിമലയിലും ഗുരുവായൂരിലും ഒഴിവുകൾ
കേരളത്തിൽ തന്നെ അത്യാവശ്യം ഭേദപ്പെട്ട ശമ്പളത്തിൽ ഒരു ജോലി നോക്കുന്നോ? എന്നാൽ ഇതാ കുടുംബശ്രീക്ക് കീഴിൽ ഹരിത കർമ സേനയിലേക്ക് അപേക്ഷിക്കാം. കോ-ഓർഡിനേറ്റർ തസ്കിയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന മിഷന് കീഴിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം കമ്മ്യൂണിറ്റി തലത്തിൽ 3 വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ആവശ്യം. നിലവിൽ കുടുംബശ്രീയിൽ ജോലി ചെയ്യുന്നവർക്കും അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മുൻഗണന ലഭിക്കും. നന്നായി എഴുതാനും അവതരണം നടത്താനുമുള്ള കഴിവുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസാണ്. അഭിമുഖത്തിലൂടെയാണ് നിയമനം. അതേസമയം ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടിയാൽ എഴുത്തുപരീക്ഷയും അഭിമുഖവും അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 14 ആണ്. 300 രൂപ പരീക്ഷ ഫീസായും നൽകണം. ഓറണറേറിയമായി 30,000 രൂപയാണ് പ്രതിമാസം ലഭിക്കുക. സംസ്ഥാന മിഷമിലാണ് നിയമനമെങ്കിലും ആവശ്യമെങ്കിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ മിഷനിലും സന്ദർശിക്കേണ്ടി വരും.
ശബരിമലയിൽ ഒഴിവുകൾ
ശബരിമലയിൽ താത്കാലിക ഒഴിവുകൾ. മണ്ഡല-മകവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ടാണ് താത്കാലിക നിയമനങ്ങൾ നടക്കുന്നത്.ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ 18 നും 65 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
അപേക്ഷകർ . www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ചാണ് അപേക്ഷ തയ്യാറാക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 30 ആണ്. അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് -0471-2315873.
ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് അവസരം
ഗുരുവായൂർ ദേവസ്വത്തിൽ വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവുകൾ. 12 ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസ് പാസായ, അംഗ വൈകല്യം ഇല്ലാത്ത . 55 നും 66 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം 18,000 രൂപയാണ് ശമ്പളം.
സോപാനം കാവലിനായി പുരുഷൻമാർക്കും ഒഴിവുകൾ ഉണ്ട്. 15 ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസ് പാസായിരിക്കണം. 18,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് 0487-2556335












Click it and Unblock the Notifications