Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കൽ ഓഫീസർ, ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: തൊഴിൽ അവസരങ്ങൾ അറിയാം

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിലേക്ക് കെയർ ടേക്കർ തസ്തികയിൽ യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് -ഇൻ-ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടു/പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.

പ്രതിമാസം 12,000 രൂപയാണ് വേതനം. അപേക്ഷകർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഏപ്രിൽ അഞ്ചിന് രാവിലെ 11 ന് കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റെർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0471 -2348666, ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

jobs

ചാലക്കുടി ഗവ വനിതാ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

ചാലക്കുടി ഗവ വനിതാ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. എംബിഎ/ബിബിഎയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദവും രണ്ടുവര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 23ന് രാവിലെ 11 ന് ചാലക്കുടി ഗവ വനിതാ ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0480 2700816

മെഡിക്കൽ ഓഫീസറുടെ ഒഴിവ്

തൃശൂർ ഗവ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം കെ.എ.എസ്.എ.സി.എന്നിന് കീഴിലുള്ള എ ആർ ടി പ്ലസ് സെന്ററിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് ഒഴിവ്. താൽപ്പര്യമുള്ളവർ
പ്രവർത്തിപരിചയം യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്ത് കാവിലുള്ള കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്കായി മാർച്ച് 23ന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 0487 2201355

വൊക്കേഷണല്‍ ഹയര്‍സെക്കന്ററിക്കാര്‍ക്കായി തൊഴില്‍ മേള 23ന്

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കഴിഞ്ഞവര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ്ങ് സെല്ലിന്റെയും തൃശൂര്‍, ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും തൃശൂര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 23 ന് രാമവര്‍മപുരം വിജ്ഞാന്‍ സാഗര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കില്‍ രാവിലെ 10 മുതല്‍ 3 മണി വരെ നടക്കുന്ന പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ഗോപന്‍ എന്നിവര്‍ പങ്കെടുക്കും.
    വി എച്ച് എസ് ഈ തൃശൂര്‍ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ഉബൈദുള്ള എം, സി ജി സി സി സംസ്ഥാന കോര്‍സിനേറ്റര്‍ എ എം റിയാസ്, വൊക്കേഷണല്‍ ഗൈഡന്‍സ് എംപ്ലോയിമെന്റ്മാരായ ഹംസ വിഎം , റെജി ടി എസ് എന്നിവരാണ് മേളക്ക് നേതൃത്വം നല്‍കുന്നത്.വ്യത്യസ്ഥ തൊഴില്‍ മേഖലകളില്‍ നിന്നുള്ള ഇരുപത്തഞ്ചില്‍ അധികം തൊഴില്‍ ദാതാക്കളും മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത ആയിരത്തോളം ഉദ്യേഗാര്‍ത്ഥികളും പങ്കെടുക്കും. കൂടാതെ അന്നേ ദിവസം താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് കോപ്പി വീതം ബയോഡാറ്റയും , പാസ്‌പോര്‍ട്ട് ഫോട്ടോയും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9539838080, 99610 93145.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+