Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദ കോളേജില്‍ മെഡിക്കല്‍ ഓഫീസര്‍: തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്സും മെഡിക്കല്‍ കൗണ്‌സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ നവംബര്‍ നാല് രാവിലെ 10: 30ന് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം എത്തേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2460190.

ജ്വാല പദ്ധതില്‍ ജില്ലാ കോഡിനേറ്റര്‍, വുമണ്‍ ഫെസിലിറ്റേറ്റര്‍ അവസരം

ജില്ലാ പഞ്ചായത്തും, ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി നടപ്പാക്കുന്ന ജ്വാല പദ്ധതിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ എന്നിവരെ നിയമിക്കുന്നു. അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. 25 മുതല്‍ 45 വയസ്സ് വരെയാണ് പ്രായപരിധി. എംഎസ്ഡബ്ലൂ, സൈക്കോളജി, സോഷ്യോളജി, സോഷ്യേല്‍ വര്‍ക്ക്, വുമണ്‍ സ്റ്റഡീസ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. കൂടാതെ ജില്ലാകോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സ്ത്രീശാക്തീകരണ മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണെന്നും ജില്ല വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8921697457, 0471-2969101.

job

ഗസ്റ്റ് അധ്യാപക താത്കാലിക നിയമനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ മൂന്നിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫിസിൽ അക്കാഡമിക് അസിസ്റ്റന്റ് താത്കാലിക (കരാർ - 6 മാസം) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. യോഗ്യത : 55 ശതമാനം മാർക്കോടെ എം.കോം (റഗുലർ)/എം.ബി.എ റഗുലർ കോഴ്സ് (ഫുൾ ടൈം) പാസായിരിക്കണം. 01.01.2022-ന് 40 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ മിനിമം ഒരു വർഷത്തെ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന). പ്രതിമാസ വേതനം 24,000 രൂപ, 30,000 രൂപ (പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക്). അപേക്ഷകൾ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ 31ന് മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്: www.kittsedu.org.

ലൈബ്രേറിയൻ ഗ്രേഡ് IV താൽക്കാലിക നിയമനം

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം. എസ്. എസ്. എൽ. സി യും ലൈബ്രേറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കിൽ ബാച്ചിലർ ഡിഗ്രി ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ആണ് യോഗ്യത. അപേക്ഷ, ബയോഡേറ്റ സഹിതം ഇ-മെയിൽ ആയി അയയ്ക്കണം. ഇ-മെയിൽ [email protected] അവസാന തിയതി നവംബർ 3. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 9495276791, 8547005084.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+