Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ , തൊഴിൽ അവസരങ്ങൾ അറിയാം

ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്‍റെ കീഴില്‍ ആലപ്പുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: കേരളത്തിലെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ, കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചതോ ആയ കൗമാരഭ്യത്യം എം.ഡിയോടയുള്ള ബി.എ.എം.എസ് ബിരുദം. ടി.സി.എം.സി. രജിസ്ട്രേഷന്‍. പ്രായപരിധി 40 വയസ്.
അര്‍ഹരായവര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 15ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. പേര്, വയസ്, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, വിലാസം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും ഓരോ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ 0477-2252965 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

job

പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്കുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തും.
ടെക്‌നിക്കൽ സപ്പോർട്ട്: യോഗ്യത-ബിഇ/ബിടെക്/എംടെക്/എംസിഎ/ബിസിഎ/ബിഎസ്‌സി സിഎസ്/എംസിഎ ആൻഡ് എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്. ഓഫീസ് അഡ്മിൻ, ടെലി മാർക്കറ്റിംഗ് (വനിത), ഗ്രോത്ത് ഓഫീസർ, ഏരിയ ഗ്രോത്ത് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് (പുരുഷൻ).
ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് ഹാജരാക്കി ഇന്റർവ്യൂവിനു പങ്കെടുക്കാം: ഫോൺ : 0497 2707610, 6282942066.

ഇന്റേണ്‍സ് നിയമനം: 11 വരെ അപേക്ഷിക്കണം

ജില്ലയില്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ വ്യവസായ വികസന ഏരിയകള്‍, പ്ലോട്ട്, വ്യവസായ സമുച്ചയം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഇന്റേണ്‍സിനെ നിയമിക്കുന്നു. മൂന്ന് മാസക്കാലത്തേക്ക് 10000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 25 നും 40 നും ഇടയില്‍ പ്രായമുള്ള എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷകള്‍ ജനറല്‍ മേനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 11 നകം നല്‍കണം. അപേക്ഷഫോറം ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകളില്‍ ലഭിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിങ് കോഴ്‌സ്

ഫിഷറീസ് വകുപ്പിന്റെ കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ബിരുദധാരികളായ യുവതികൾക്ക് ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിങ്ങിൽ പരിശീലനം നൽകുന്നു. പ്രായപരിധി 21-35 വയസ്സ്. അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്‌ഐഎംഎസിൽ ഉൾപ്പെടുന്നവരുമായിരിക്കണം. മൂന്ന് മാസത്തെ സൗജന്യ ഓൺലൈൻ പരിശീലനവും കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ആറ് മാസത്തെ പ്രായോഗിക പരിശീലനവും നൽകും. നാല് വർഷത്തെ പ്രൊഫഷനൽ ഡിഗ്രി ഉള്ളവർക്കും തീരനൈപുണ്യ കോഴ്‌സ് പൂർത്തിയാക്കിയവർക്കും മുൻഗണന. അപേക്ഷാഫോറം സാഫിന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആധാർകാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ക്ഷേമനിധി പാസ് ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 21 നകം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 7902502030, 8547439623, 9526239623, 8075561552

Recommended Video

cmsvideo
    UAE adjusts labour laws to provide flexibility in post-pandemic workplaces

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+