Get Updates
Get notified of breaking news, exclusive insights, and must-see stories!

യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കെയില്‍-1 തസ്തികയാണ്.

എംബിബിഎസ് ബിരുദമോ തത്തുല്യ യോഗ്യതയോ ആണ് ബിരുദം. അപേക്ഷാര്‍ത്ഥി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ ഏതെങ്കിലും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം. 2019 ഡിസംബര്‍ 31 നകം ഇന്റേര്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്നും പറയുന്നു. അപേക്ഷകര്‍ക്ക് 21 നും 30 നും മധ്യേയായിരിക്കണം പ്രായപരിധി.

dr

http://117.217.110.17/recruitment/recruitment_registration.jsp എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യരായ ഉദ്യോഗസ്ഥരെ പിന്നീട് അഭിമുഖത്തിന് ക്ഷണിക്കും.

ജൂണ്‍ 19 വരെയാണ് അപേക്ഷിക്കുന്നതിനുള്ള തിയ്യതി. ഇതിനായി ജനറല്‍, ഇഡബ്ലൂഎസ്, ഒബിസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രോസസിംഗ് ചാര്‍ജ് ഉള്‍പ്പെടെ 536 രൂപയാണ്. അതേസമയം എസ്‌സി എസി.ടി ഭിന്നശേഷി, എക്‌സ് സര്‍വ്വീസ്, വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രോസസിംഗ് ചാര്‍ജായ 236 രൂപ അടച്ചാല്‍ മതി.

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അധ്യാപക ടെക്‌നീഷ്യന്‍ തസ്തികകളിലാണ് തൊഴില്‍ ഒഴിവുകള്‍. അധ്യാപക വിഭാഗത്തില്‍ പ്രൊഫസര്‍, അസി. പ്രൊഫസര്‍, തസ്തികകളിലാണ് ഒഴിവ്. റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ പഠന വകുപ്പിലാണ് പ്രൊഫസര്‍ ഒഴിവ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.mcc.kerala.gov.in എന്ന വെബ്‌സൈററ് സന്ദര്‍ശിക്കുക. ജൂണ്‍ 20 വരെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ കോപ്പി ജൂണ്‍ 30 നകം The Director, Malabar Cancer Centre PO, Thalassery, Kerala, 6701031 എന്ന വിലാസത്തിലേക്ക് അയക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+