Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോയിൽ വൻ അവസരം; മാസ ശമ്പളം 2.25 ലക്ഷം ..ഇപ്പോൾ തന്നെ അപേക്ഷിക്കാം

ചെന്നൈ മെട്രോയിൽ അലസരങ്ങൾ. ഫെബ്രുവരി രണ്ടാണ് അപേക്ഷിക്കാനുള്ള അലസാന തീയതി. മെട്രോയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തസ്തിക, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് തുടങ്ങിയ വിവരങ്ങൾ വിശദമായി തന്നെ അറിയാം.

ആകെ 7 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനറൽ മാനേജർ (എലവേറ്റഡ് കൺസ്ട്രക്ഷൻ)/അഡീഷണൽ ജനറൽ മാനേജർ (എലവേറ്റഡ് കൺസ്ട്രക്ഷൻ) തസ്തികയിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. 45 നും 55 നും ഇടയിലാണ് പ്രായപരിധി. 2,25,000 ലക്ഷം രൂപയാണ് ശമ്പളം. ജനറൽ മാനേജർ (അണ്ടർഗ്രൗണ്ട് ൺസ്ട്രക്ഷൻ)/അഡീഷണൽ ജനറൽ മാനേജർ (അണ്ടർഗ്രൗണ്ട് കൺസ്ട്രക്ഷൻ) തസ്തികയിലും 2 ഒഴിവുകളാണ് ഉള്ളത്. ഉയർന്ന പ്രായപരിധി 47 വയസാണ്. 1,60,000 രൂപയാണ് ശമ്പളം.

metro2-1

ഡെപ്യൂട്ടി ജനറൽ മാനേജർ (ആർക്കിടെക്റ്റ്) - 1,ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിസൈൻ) - 1, മാനേജർ (ആർക്കിടെക്റ്റ്) - 1 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 40 വയസാണ് ഉയർന്ന പ്രായപരിധി. 1,25,000 രൂപയാണ് ശമ്പളം. മാനേജർ തസ്കികയിൽ 85,000 രൂപയാണ് ശമ്പളം. 38 വയസാണ് പ്രായപരിധി.

അപേക്ഷിക്കേണ്ടത് എങ്ങനെ

ഇമെയിൽ ഐഡി ഉപയോഗിച്ച് CMRL കരിയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക

ഇമെയിലിലേക്ക് ഒരു ലിങ്ക് ലഭിക്കും

ഇതിൽ വെരിഫിക്കേഷൻ നടത്തുക

CMRL കരിയർ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും

വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ സമർപ്പിക്കുക

ആവശ്യമായ സെൽഫ് അറ്റസ്റ്റ്ഡ് രേഖകൾ ഇവ

ഓൺലൈൻ അപേക്ഷാ ഫോമിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുക

പ്രായം സാക്ഷ്യപ്പെടുത്തുന്ന രേഖകൾ-ജനന സർട്ടിഫിക്കറ്റോ/ പത്താം ക്ലാസ് സർട്ടിഫിക്കറ്റോ

സമുദായ സർട്ടിഫിക്കറ്റ്

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ

പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്

ആപ്ലിക്കേഷൻ ഫീ, പേയ്മെന്റ് വിവരങ്ങൾ

സിവിയുടെ കോപ്പി

കേരള സർക്കാരിന് കീഴിൽ സയന്റിസ്റ്റ് ഒഴിവ്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (കെ എസ് ടി എസ് ടി ഇ - നാറ്റ്പാക്) സയന്റിസ്റ്റിന്റെ (പട്ടികജാതി വിഭാഗം) സ്ഥിര ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ എസ് ടി എസ് ടി ഇ - നാറ്റ്പാക്, കെ. കരുണാകരൻ ട്രാൻസ്പാർക്, ആക്കുളം, തുറുവിക്കൽ പി ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ 2024 ഫെബ്രുവരി 2ന് മുൻപ് ലഭിക്കത്തക്കവിധം നിർദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത, പ്രായപരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾക്ക് www.natpac.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+