മിൽമ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 99 ഒഴിവുകൾ
മിൽമയിലേക്ക് വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 99 സ്ഥിര നിയമനത്തിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർക്ക് മാർച്ച് 25 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം
പ്രായം: 18-40. അർഹരായവർക്ക് ഇളവുണ്ട്. ഫീസ്: 500 രൂപ. പട്ടികവിഭാഗം/APCOS സ്ഥിര ജീവനക്കാർക്ക് 250 രൂപ. ഓൺലൈനായി ഫീസടയ്ക്കണം. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് മുഖേന. www.milma.com
ജൂനിയർ അസിസ്റ്റന്റ് (29)
ഒന്നാം ക്ലാസോടെ അംഗീകൃത റഗുലർ ബികോമും സമാന മേഖലയിൽ 2 വർഷ പരിചയവും. APCOS സ്ഥിര ജീവനക്കാർക്കു 3 വർഷ പരിചയം വേണം. ശമ്പളം: 20,180-46,990.
ടെക്നീഷ്യൻ ഗ്രേഡ് II ഇലക്ട്രീഷ്യൻ (6)/ഇലക്ട്രോണിക്സ് (3)/എംആർഎസി (6)
ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ എൻസിവിടി സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 2വർഷ പരിചയം. ഇലക്ട്രീഷ്യൻ തസ്തികയിൽ അപേക്ഷിക്കുന്നവർക്കു വയർമാൻ ലൈസൻസ് ഉണ്ടായിരിക്കണം. ശമ്പളം: 20,180-46,990.
പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (55)
എസ്എസ്എൽസി ജയം/തത്തുല്യം (ബിരുദം പാടില്ല). ശമ്പളം: 16,500-38,650.
ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്












Click it and Unblock the Notifications