Get Updates
Get notified of breaking news, exclusive insights, and must-see stories!

മിൽമയിൽ ജോലി നേടാം; 43,500 രൂപ ശമ്പളം ലഭിക്കും..വേറേയും നിരവധി താത്കാലിക ഒഴിവുകൾ

മിൽമയിൽ വീണ്ടും കരാർ നിയമനം. ഇത്തവണ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. അവസരത്തെ കുറിച്ച് വിശദമായി നോക്കാം

വെറ്ററനറി സയൻസിൽ ബിരുദമാണ് യോഗ്യത. അനിമൽ ഹസ്ബന്റഡറി മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസ്. പട്ടത്തുള്ള റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഓഫീസിൽ വെച്ച് ജനവരി 29 നാണ് അഭിമുഖം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 43,500 രൂപ ശമ്പളമായി ലഭിക്കും.

jobsne-1

സംസ്ഥാന സർക്കാരിന് കീഴിൽ മറ്റ് നിരവധി താത്കാലിക ഒഴിവുകൾ ഉണ്ട്. വകുപ്പ്, യോഗ്യത, അഭിമുഖം തുടങ്ങിയ വിവരങ്ങൾ അറിയാം

അക്കൗണ്ട്സ് അസിസ്റ്റന്റ്

എറണാകുളത്തെ അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കൊമേഴ്സിൽ ബിരുദമാണ് യോഗ്യത. കൂടാതെ സി എ ഇന്റർമിഡിയറ്റ് അഥവാ സി എം എ ഇന്റർമിഡിയറ്റ് യോഗ്യതകളും രണ്ട് വർഷത്തെ തൊഴിൽ പരിചയവും വേണം. 18-41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. അവസാന തീയതി ജനവരി 31.

ഗസറ്റ് അധ്യാപക തസ്തികയിൽ ഒഴിവ്; അഭിമുഖം 29ന്

കോഴിക്കോട് : മലാപ്പറമ്പ് ഗവ വനിതാ പോളിടെക്‌നിക്ക് കോളേജില്‍ കൊമേഷ്യല്‍ പ്രാക്ടീസ് ക്ലാസുകളിലക്ക് ഹിന്ദി ഗസ്റ്റ് അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഹിന്ദിയിൽ ബിരുദാനന്തര ബിരുദം, ബിഎഡ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ജനുവരി 29 ന് രാവിലെ 10 ന് കോളേജില്‍ വെച്ചാണ് അഭിമുഖം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് : 0495 22370714

ചാക്ക ഐ ടി ഐ യിൽ ഒഴിവുകൾ

ചാക്ക ഗവ ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ടെക്നിഷ്യൻ ട്രേഡുകളിലാണ് നിയമനം. യഥാക്രമം എസ്‌സി, മുസ്ലീം, ഓപ്പൺ കാറ്റഗറികളിൽ പിഎസ്‌സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചാണ് (എംഎബിപി -2, എംആർഎസി-1) നിയമനം. ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും 3 വർഷത്തെ പ്രവൃത്തിപരിചയം, എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.ജനുവരി 29 രാവിലെ 11നാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9020088300.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+