Get Updates
Get notified of breaking news, exclusive insights, and must-see stories!

മിൽമയിൽ ഒഴിവ്; ദിവസവേതനം 4000 രൂപ, സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ വേറേയും

മിൽമയിൽ ഒഴിവ്. ഒരു മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യ, ശമ്പളം, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.

മാർക്കറ്റിംഗിൽ പ്രത്യേക വൈദഗ്ധ്യമുള്ള എം ബി എ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രമുഖ സ്ഥാപനങ്ങളിൽ ഡയറി/ഭക്ഷണ ഉൽപ്പന്നങ്ങൾ/എഫ്.എം.സി.ജി. മാർക്കറ്റിംഗുമായി ബന്ധപ്പെട്ട് മാനേജീരിയൽ തലത്തിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.

job-1

ഉദ്യോഗാർത്ഥിയുടെ പ്രായം 50 വയസ്സിൽ കൂടാൻ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 4000 രൂപ ഓണറേറിയം ലഭിക്കും. കൂടാതെ, യാത്രാബത്തയും (TA) ദിവസബത്തയും (DA) ലഭിക്കുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 22 . കൂടതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2025/09/KCMMF_-Marketing-Consultant.pdf

എം.ബി.എ - ഡിസാസ്റ്റർ മാനേജ്‌മെന്റ്‌: യങ് പ്രൊഫഷണൽ ഒഴിവ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ കോഴ്സ് നടത്തിപ്പിനായും സെന്ററിലെ മറ്റു പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണ വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ യങ് പ്രൊഫഷണലായി നിയമിക്കുന്നു. പ്രതിമാസം 30000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/.

കൗൺസലർ നിയമനം
ആലുവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കൗൺസലർ നിയമനത്തിനായി സൈക്കോളജി /സോഷ്യൽ വർക്ക് /സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവർത്തന പരിചയവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ എറണാകുളം സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതിവികസന ഓഫീസിൽ സെപ്റ്റംബർ 23-ന് വൈകിട്ട് അഞ്ചിനുള്ളിൽ സമർപ്പിക്കണം.

കാത്ത് ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി കാത്ത് ലാബ് ടെക്നീഷ്യ൯ തസ്ത‌ികയിലേക്ക്

ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തും. യോഗ്യത: പ്ലസ് ടു , കാർഡിയോവാസ്കുലാർ ടെക്നോളജിയിൽ ബിരുദം (ബിസിവിടി), ബിസിവിടിയുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കാർഡിയോവാസ്കുലാർ ഡിപ്ലോമ (ഡിസിവിടി) യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കും. എക്കോ കാർഡിയോഗ്രാഫി ചെയ്യാൻ കഴിവുള്ളവരായിരിക്കണം.

പ്രായപരിധി 20-36. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം സെപ്തംബർ 22ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് അഡ്‌മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് സി.സി.എം. ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും.

ഇൻസ്ട്രക്ടർ താത്കാലിക നിയമനം

എറണാകുളം: എ.വി.ടി.എസ് (ഗവ.അഡ്വാൻസ്‌ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം )കളമശ്ശേരിയിൽ ജനറൽ വിഭാഗത്തിൽ കംപ്യൂട്ടർ എയ്‌ഡഡ് ഡ്രാഫ്റ്റിംഗ് (ഓട്ടോ കാഡ് 2 ഡി, 3ഡി, 3ഡി എസ് മാക്സ്) )ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്.

സിവിൽ മെക്കാനിക്ക് എഞ്ചിനീയറിംഗിൽ ഡിപ്ളോമയും പ്രസ്തുത മേഖലയിൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവും അല്ലെങ്കിൽ സിവിൽ/മെക്കാനിക്ക് എഞ്ചിനീയറിംഗിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തന പരിചയവും ഓട്ടോ കാഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയവും ആണ് യോഗ്യത.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 18 രാവിലെ 11 ന് എ.വി.ടി.എസ്. പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ജനറൽ വിഭാഗത്തിൽ ഉദ്യോഗാർത്ഥികൾ ഇല്ലാത്തപക്ഷം മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്. ഫോൺ - 8089789828, 0484-2557275.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+