മിൽമയിൽ ജോലി, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം; ശമ്പളം എത്രയെന്ന് അറിയുമോ
മിൽമയിൽ ജോലി നേടാൻ ഇതാ അവസരം. തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന് കീഴിലാണ് നിയമനം നടക്കുന്നത്. ഗ്രാജുവേറ്റ് ട്രെയിനി തസ്തികയിലാണ് ഒഴിവുകൾ. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നീ വിവരങ്ങൾ അറിയാം
എച്ച്ആർഡി, ഫിനാൻസ് വിഭാഗങ്ങളിലായി ഓരോ വീതം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എച്ച്ആർഡി വിഭാഗത്തിൽ ബിബിഎ (എച്ച്ആർ)/ ബികോം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. റഗുലർ കോഴ്സ് പാസായവരായിരിക്കണം. ഫിനാൻസ് വിഭാഗത്തിൽ ബികോം/ ബി ബി എ (ഫിനാൻസ്) കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനാകുക. ഒരു വർഷത്തേക്കായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സഹിതം ഡിസംബർ 17 ന് ഹാജരാകണം. എച്ച്ആർ വിഭാഗത്തിന് രാവിലെ 10 നും ഫിനാൻസ് വിഭാഗത്തിന് 11 മണിക്കുമാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി നേടാം
വാക്-ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. അനസ്തേഷ്യ വിഭാഗത്തിലുള്ള പിജിയും ടി.സി.എം.സി രജിസ്ട്രേഷനും അഭികാമ്യം. പ്രതിമാസ വേതനം 73,500 രൂപ. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഡിസംബർ 16ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
സ്കൂൾ സ്കിൽ സെന്ററുകളിൽ ഒഴിവ്
സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 2024-25 അധ്യയന വർഷം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ സെന്ററുകളിൽ ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷാ കേരളം, ഗവ. ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം - 695036 എന്ന വിലാസത്തിൽ ഡിസംബർ 20 വൈകിട്ട് 4 മണിക്ക് മുമ്പായി ലഭിക്കണം. വിശദവിവരങ്ങൾക്ക്:www.ssakerala.in. ഫോൺ: 0471-2455591.












Click it and Unblock the Notifications