മില്‍മയില്‍ ജൂനിയര്‍ സൂപ്പര്‍വൈസറാകാം; ശമ്പളം എത്രയെന്ന് കേട്ടോ? വിശദാംശങ്ങള്‍ അറിയാം
തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് ജൂനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള അഭിമുഖം വഴി നിയമന പ്രക്രിയകളില്‍ പങ്കാളികളാകാം. കേരളത്തിലാണ് ഈ 3 ജൂനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികകളും ഉള്ളത്. ഈ മാസം 23 നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.
കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷകരുടെ പ്രായപരിധി 01.01.2026-ല്‍ 40 വയസ്സില്‍ കൂടാന്‍ പാടില്ല. കെ സി എസ് ചട്ടം 183 പ്രകാരം എസ് സി, എസ് ടി, ഒ ബി സി, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഇത് യഥാക്രമം അഞ്ച് വര്‍ഷം, മൂന്ന് വര്‍ഷം എന്ന അടിസ്ഥാനത്തിലായിരിക്കും.

എച്ച് ഡി സിയോട് കൂടിയ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കില്‍ സഹകരണ വിഷയത്തില്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ ഫസ്റ്റ് ക്ലാസ് ബി കോം ബിരുദം അല്ലെങ്കില്‍ ബി എസ് സി (ബാങ്കിംഗ് & കോ-ഓപ്പറേഷന്‍) ബിരുദം എന്നിവ ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മില്‍മ നേരിട്ട് നടത്തുന്ന ഈ നിയമനത്തിന് അപേക്ഷാ ഫീസൊന്നും ആവശ്യമില്ല
രേഖകളുടെ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നിശ്ചയിച്ചിട്ടുള്ള തീയതിയില്‍ താഴെ നല്‍കിയിട്ടുള്ള വിലാസത്തില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡില്‍ 3 വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ ജോലി ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് www.milmatrcmpu.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
വെബ്‌സൈറ്റില്‍ നിന്ന് ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കുകയും നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയും ചെയ്യണം. ആവശ്യമായ എല്ലാ രേഖകളും അപേക്ഷയോടൊപ്പം ചേര്‍ക്കുകയും അവയില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയും ചെയ്യാന്‍ മറന്ന് പോകരുത്.
അഭിമുഖം താഴെ പറയുന്ന സ്ഥലത്തും തീയതിയിലും നടക്കും:-
തിരുവനന്തപുരം ഡയറി, അമ്പലത്തറ, പൂന്തുറ പി.ഒ 695 026.
അഭിമുഖത്തിന്റെ തീയതിയും സമയവും : 23 സെപ്റ്റംബര്‍ 2026, രാവിലെ 10.00 മണിക്ക്.


Click it and Unblock the Notifications
