Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താംക്ലാസുകാർക്കും പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്യാം: ശമ്പളം 63200 രൂപ വരെ

പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ സുവർണ്ണാവസരം. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഫയർമാന്‍ തസ്തികതയിലേക്ക് ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകർ 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

ഡിഫൻസ് റിക്രൂട്ട്‌മെന്റ് 2023-ന്റെ ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് മുകളിൽ പറഞ്ഞ ഒഴിവിലേക്ക് 15 സീറ്റുകളാണ് ഒഴിവുള്ളത്. നേരിട്ടുള്ള റിക്രൂട്ട്മെന്റാണ്. ഇന്റർവ്യൂവിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19900 മുതൽ 63200 രൂപ വരെ ശമ്പളമായി ലഭിക്കും. ഷോർട്ട്‌ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആർമി എയർ ഡിഫൻസ് കോളേജിലെ c/o 99 APO-യിലായിരിക്കും ജോലി ചെയ്യേണ്ടത്. ഇവർ അഖിലേന്ത്യാ സേവനത്തിന് യോഗ്യരായിരിക്കണം.

jobnews

ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് എഴുത്ത്, ശാരീരിക പരീക്ഷകനടത്തും. സന്നദ്ധരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ "കമാൻഡന്റ്, ആർമി എയർ ഡിഫൻസ് കോളേജ്, ഗോലബന്ധ (പിഒ), ഗഞ്ചം (ജില്ല), ഒഡീഷ - 761052 എന്ന വിലാസത്തിൽ അറ്റാച്ച് ചെയ്തിട്ടുള്ള ഫോർമാറ്റ് അനുസരിച്ച് സാധാരണ തപാൽ മുഖേന അയക്കണം.

ഉദ്യോഗാർത്ഥി അംഗീകൃത വിദ്യാഭ്യാസ ബോർഡിന് കീഴില്‍ പത്താംക്ലാസ് പാസായിരിക്കണം. ഉദ്യോഗാർത്ഥി ഒരു സംസ്ഥാന അഗ്നിശമന സേനയുടെയോ അല്ലെങ്കിൽ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെയോ കീഴിൽ അഗ്നിശമന സേനയിൽ പരിശീലനം നേടിയിരിക്കണം. എല്ലാത്തരം എക്‌സ്‌റ്റിംഗുഷറുകൾ, ഹോസ് ഫിറ്റിംഗുകൾ, അഗ്നിശമന ഉപകരണങ്ങൾ, ഫയർ എഞ്ചിനുകൾ, ട്രെയിനർ ഫയർ പമ്പുകൾ, ഫോം ബ്രാഞ്ചുകൾ തുടങ്ങിയ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗവും പരിപാലനവും ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കണം.

പ്രതിരോധ മന്ത്രാലയത്തിന്റെ റിക്രൂട്ട്‌മെന്റ് 2023-ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, നേരിട്ടുള്ള റിക്രൂട്ട്‌മെന്റുകൾക്ക് (കേന്ദ്ര ഗവൺമെന്റ് റിക്രൂട്ട്‌മെന്റ് നിയമങ്ങൾ അനുസരിച്ച്) നിയമന കാലയളവ് രണ്ട് വർഷമായിരിക്കും. നോട്ടിഫിക്കേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോട്ടയം: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി. ഐ യിലെ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സ് ട്രേഡില്‍ എന്‍. ടി. സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
നവംബര്‍ എട്ടിന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി. ഐയില്‍ ഇന്റര്‍വ്യൂ നടക്കും. വിശദവിവരത്തിന് ഫോണ്‍: 0479 2452210, 2953150

ബിരുദധാരികള്‍ക്ക് അവസരം

കോട്ടയം: ജില്ലയില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍നിന്നു വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0481-2563726

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+