ഈ യോഗ്യതകളുണ്ടോ..? വിദേശകാര്യമന്ത്രാലയത്തില്‍ ജോലി നേടാം, ശമ്പളം 10 ലക്ഷം വരെ..!
വിദേശകാര്യ മന്ത്രാലയം കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് അനുയോജ്യരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. രണ്ട് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. 35 വയസാണ് പ്രസ്തുത തസ്തികയിലേക്ക് അയയ്ക്കാനുള്ള പരമാവധി പ്രായം. ഡെപ്യൂട്ടേഷന്‍ കാലാവധി ഒരു വര്‍ഷമാണ്. പ്രകടനത്തിന്റെ വിലയിരുത്തല്‍, പരസ്പര സന്നദ്ധത, ആവശ്യകത എന്നിവ അനുസരിച്ച് കരാര്‍ കൂടുതല്‍ നീട്ടാം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജി 20 ചുമതലകള്‍ നിര്‍വഹിക്കാനുണ്ടാകും. ജി 20 കൂടിക്കാഴ്ചയ്ക്കുള്ള രേഖകള്‍ തയ്യാറാക്കുക, ട്രാക്ക് റെക്കോഡ് സൂക്ഷിക്കുക, ജി 20 വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ സമവായം നേടുന്ന നിര്‍ദ്ദേശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക എന്നിവയായിരിക്കും ഉത്തരവാദിത്തങ്ങള്‍.

തിരഞ്ഞെടുക്കപ്പെടുന്നവരെ ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ( സൗത്ത് ബ്ലോക്ക് / ജവഹര്‍ലാല്‍ നെഹ്റു ഭവന്‍ / സുഷമ സ്വരാജ് ഭവന്‍ / പാട്യാല ഹൗസ് / ഐ എസ് ഐ എല്‍ ബില്‍ഡിംഗ് / അക്ബര്‍ ഭവന്‍ ) നിയമിക്കും. അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച്, അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, പ്രസക്തമായ രേഖകള്‍ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഹാര്‍ഡ് കോപ്പി അയയ്ക്കാം.
[email protected] എന്ന ഇ-മെയില്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ ഒമ്പതാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിയുടെ അനുഭവത്തിനും പ്രൊഫൈലിനും അനുസൃതമായിരിക്കും ശമ്പള പാക്കേജ്. പ്രതിവര്‍ഷം പരമാവധി 10 ലക്ഷം രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനാവശ്യമായ യോഗ്യതകള്‍ ചുവടെ കൊടുക്കുന്നു.
അപേക്ഷകന് ഇക്കണോമിക്സ് / ഇന്റര്‍നാഷണല്‍ റിലേഷന്‍സ് / പൊളിറ്റിക്കല്‍ സയന്‍സ് / ഡെവലപ്മെന്റ് ഇക്കണോമിക്സ് അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ അതില്‍ കൂടുതലോ ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് ബന്ധപ്പെട്ട മേഖലയില്‍ റിസര്‍ച്ച്/ കണ്‍സള്‍ട്ടന്റായി ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം /എം എസ് ഓഫീസില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം:
അണ്ടര്‍ സെക്രട്ടറി ( പി എഫ്, പി ജി ) വിദേശകാര്യ മന്ത്രാലയം, റൂം നമ്പര്‍ 4071, ജവഹര്‍ലാല്‍ നെഹ്റു ഭവന്‍, 23-ഡി, ജന്‍പഥ്, ന്യൂഡല്‍ഹി-110011












Click it and Unblock the Notifications