ശമ്പളം 81,000 രൂപ; ആഭ്യന്തര മന്ത്രാലയത്തില്‍ വമ്പന്‍ അവസരം, ഈ യോഗ്യതയുണ്ടോ നിങ്ങള്‍ക്ക്
ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, ഗ്രേഡ് 2 (ടെക്നിക്കല്‍) ഒഴിവുകള്‍ നികത്താന്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബിരുദതലത്തില്‍ 797 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ റിക്രൂട്ട്മെന്റ് 2023-നായി ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം- mha.gov.in..

18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷകര്‍ക്ക് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് എന്നിവയില്‍ ഡിപ്ലോമ ബിരുദം ഉണ്ടായിരിക്കണം. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയില്‍ ബിഎസ്സി നേടിയവര്‍ക്കും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30,000 രൂപ മുതല്‍ 81,000 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട രീതി
ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
റിക്രൂട്ട്മെന്റ് അറിയിപ്പുകള്‍ക്കായി നോക്കുക.
ഓണ്‍ലൈന്‍ ഫോം ആക്‌സസ് ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications