Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍സ്റ്റബിള്‍ പോസ്റ്റ്: ഒഴിവുകള്‍ 25,271, യോഗ്യത പത്താം ക്ലാസ്സ്, മികച്ച ശമ്പളം... ഉടന്‍ അപേക്ഷിക്കൂ

ദില്ലി: രാജ്യത്തെ വിവിധ സായുധ സേനകളിലായി 25,271 കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ ആയിരിക്കും നിയമനം.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി), സശസ്ത്ര സീമാ ബല്‍ (എസ്എസ്ബി), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്എസ്എഫ്) അസം റൈഫിള്‍സില്‍ റൈഫിള്‍ മാന്‍ (ജനറല്‍ ഡ്യൂട്ടി) എന്നിവയിലാണ് ഒഴിവുകള്‍.

പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്‌

CISF

പൊതു മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ശാരീരിക ക്ഷമതയും നിര്‍ബന്ധമാണ്. കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷ ( കംപ്യൂട്ടര്‍ ബേസ്ഡ് എക്‌സാമിനേഷന്‍), ശാരീരിക ശേഷി പരിശോധന (ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്), ശാരീരിക നിലവാര പരിശോധന ( ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്), മെഡിക്കല്‍ എക്‌സാമിനേഷന്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയ്ക്ക് ശേഷം ആയിരിക്കും നിയമനം. എസ്എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

ശമ്പള നിരക്ക് 21,700 മുതല്‍ 69,100 രൂപ വരെയാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 31 ആണ്. സെപ്തംബര്‍ രാത്രി 11.30 വരെയാണ് ഓണ്‍ലൈന്‍ വഴി അപേക്ഷാ ഫീസ് അടക്കാനുള്ള സമയപരിധി. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ് സി, എസ്ടി, വിമുക്ത ഭടന്‍മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്. ചെലാന്‍ വഴി അപേക്ഷാ ഫീസ് അടക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് സെപ്തംബര്‍ ഏഴാം തിയ്യതി വരെ സമയം ലഭിക്കും. എന്നാല്‍ ചെലാനുകള്‍ സെപ്തംബര്‍ 4 ന് മുമ്പ് തന്നെ ജനറേറ്റ് ചെയ്യണം.

18 നും 23 നും ഇടയില്‍ പ്രായമുളളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 2021 ഓഗസ്റ്റ് 1 വച്ചാണ് പ്രായപരിധി കണക്കാക്കുന്നത്. അതായത്, 1998 ഓഗസ്റ്റ് 2 നും 2003 ഓഗസ്റ്റ് 1 നും ഇടയില്‍ ജനിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ ആകു. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. എന്‍സിസി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ബോണസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും.

ബിഎസ്എഫില്‍ 7,545 ഒഴിവുകളാണ് ഉള്ളത്. സിഐഎസ്എഫില്‍ 8,464 ഒഴിവുകളും ഐടിബിപിയില്‍ 1,431 ഒഴിവുകളും ഉണ്ട്. എസ്എസ്ബിയില്‍ 3,806 ഒഴിവുകളും അസം റൈഫിള്‍സില്‍ 3,785 ഒഴിവുകളും എസ്എസ്എഫില്‍ 240 ഒഴിവുകളും ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ആയിട്ടാണ് കംപ്യൂട്ടര്‍ അടിസ്ഥാനമായ പരീക്ഷ നടക്കുക. ഒന്നരമണിക്കൂര്‍ ആയിരിക്കും സമയദൈര്‍ഘ്യം. 100 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. തെറ്റായ ഉത്തരങ്ങള്‍ക്ക് മൈനസ് മാര്‍ക്കും ഉണ്ടായിരിക്കും. കംപ്യൂട്ടര്‍ ടെസ്റ്റില്‍ യോഗ്യനേടുന്നവരെ മാത്രമായിരിക്കും ശാരീരിക ക്ഷമതാ പരീക്ഷയിലേക്ക് തിരഞ്ഞെടുക്കുക.

കേരളത്തിലും പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കോട്ടയം, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളായിരിക്കും കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+