കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 10ാംക്ലാസ് യോഗ്യത
ന്യൂഡല്‍ഹി; കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍ കണക്കാക്കിയിട്ടില്ല. പതിനായിരത്തിലധികം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. തസ്തികകള്‍ 18-25,18-27 എന്നിങ്ങനെ രണ്ട് പ്രായവിഭാഗത്തിനായി തിരിച്ചിട്ടുണ്ട്.
പ്രായം: 2021 ജനുവരി 1ന് 18-25(1996 ജനുവരി 2നും 2003 ജനുവരി 1നും ഇടയില്‍ ജനിച്ചവരാകണം)/ 18-27( 1994 ജനുവരി 2നും 2003 ജനുവരി 1നും ഇടയില്‍ ജനിച്ചവരാകണം.)
വയസ്സിളവ്: എസ്.സി,എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.വിമുക്തഭടന്മാര്ക്ക് സര്‍വീസ് കാലയളവിന് പുറമേ മൂന്ന് വര്‍ഷം ഇളവ് ലഭിക്കും. വിധവകള്‍,വിവാഹമോചിതരായി പുനര്‍വിവാഹം ചെയ്തിട്ടില്ലാത്ത വനിതകള്‍ എന്നിവര്‍ക്ക് 35 വയസാണ് ഉയര്‍ന്ന പ്രായപരിധി. ഇതേ വിഭാഗത്തില്‍ ഉല്‍പ്പെടുന്ന എസ്.സി,എസ്.ടിക്കാര്‍ക്ക് 40 വയസുവരെ അപേക്ഷിക്കാം.
യോഗ്യത:എസ്.എസ്.എല്‍.സി
പരീക്ഷ: രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം കമ്പ്യൂട്ടര്‍ അധിഷ്ഠിതവും രണ്ടാംഘട്ടം വിവരാണാത്മകവുമായിരിക്കും. ആദ്യഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2021 ജൂലൈ 1മുതല്‍ 20വരെ നടക്കും. മള്‍ട്ടിപ്പിള്‍ ചോയ്സോടുകൂടിയ ഒബ്ജക്ടീവ് രീതിയിലുള്ളതായിരിക്കും ചോദ്യങ്ങള്‍. 0.25 എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാകും.
ഒന്നാംഘട്ട പരീക്ഷ ജയിക്കുന്നവരെയാണ് നവംബര്‍ 21ന് നടക്കുന്ന രണ്ടാംഘട്ട വിവരാണാത്മക പരീക്ഷയില്‍ പങ്കെടുപ്പിക്കുക. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ ഷോര്‍ട്ട് എസ്സെ/ലെറ്റര്‍ എന്നിവ എഴുതാനുള്ളതായിരിക്കും ഈ പരീക്ഷ. 50 മാര്‍ക്കിനുള്ള പരീക്ഷ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. രണ്ടാം ഘട്ട പരീക്ഷ യോഗ്യത നിര്‍മയ പരീക്ഷ മാത്രമാണ്. ഈ പരീക്ഷക്ക് ജനറല്‍ വിഭാഗക്കാര്‍ക്ക് ചുരുങ്ങിയത് 40 ശതമാനവും സംവരണക്കാര്‍ 35 ശതമാനവും നേടിയിരിക്കണം.
അപേക്ഷ ഫീസ്: 100 രൂപ. ഓണ്‍ലൈനായോ എസ്ബിഐ ചെലാന്‍ ഉപയോഗിച്ച് എസ്ബിഐ ശാഖകളില്‍ നേരിട്ടോ ഫീസടക്കാം. ചെലാന്‍ വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി മാര്‍ച്ച് 23 വരെയും ചെലാനുപയോഗിച്ച് മാര്‍ച്ച് 29 വരെയും ഫീസടക്കാം.
ഫീസിളവ്; വനിതകള്‍,എസ്.സി,എസ്.ടി, അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ: WWW.ssc.nic.in എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവാസാന തിയതി മാര്‍ച്ച് 21.