കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്ത്ര പുതുതായി 5000 ജീവനക്കാരെ നിയമിക്കുന്നു

  • By News Desk
Google Oneindia Malayalam News

ബെംഗ്‌ളൂരു: ഫ്‌ളിപ്പ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍, ലൈഫ് സ്റ്റൈല്‍ പ്ലാറ്റഫോമായ മിന്ത്ര
പുതുതായി 5000 ജീവനക്കാരെ നിയമിക്കുന്നു. ജൂണ്‍ 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ മിന്ത്ര
യുടെ എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ സപ്ലൈ ചെയിനിലും കസ്റ്റമര്‍ കെയറിലേക്കുമായി 5000 പെരെ നിയമിക്കാനാണ് തീരുമാനം.

myntra

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി അതിഥി തൊഴിലാളികളാണ് സ്വന്തം ഇടങ്ങളിലേക്ക് മടങ്ങി പോയത്. ഈ സാഹചര്യത്തിലും കമ്പനി ജീവനക്കാരെ നിലനിര്‍ത്തിയിരുന്നു. ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയാണ്. റീചാര്‍ജ് ഓഫ് ആണ് നല്‍കുന്നത്. അതായത് വില്‍പ്പന അവസാനിക്കുന്നതിന്റെ അടുത്ത രണ്ട് ദിവസം കമ്പനി ജീവനക്കാര്‍ക്ക് അവധി അനുവദിക്കും.

Recommended Video

cmsvideo
Restrictions ease in UAE, including for elderly and children | Oneindia Malayalam

നേരത്തെ ഓണ്‍ലൈന്‍ ഫാഷന്‍ വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗത്തില്‍ നിന്നും 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ മിന്ത്ര
യും ജംബോഗും തീരുമാനിച്ചിരുന്നു. ഇതുവഴി തങ്ങളുടെ മൊത്തവില്‍പ്പന മൂല്യം മൂന്നിരട്ടിയാക്കാമെന്നും ആഭ്യന്തര ഫാഷന്‍ വിപണിയിലെ പങ്കാളിത്തം 35 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താമെന്നുമാണ് ഇരുസ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.2 ബില്ല്യണ്‍ ഡോളറായിരുന്നു മൊത്തം വില്‍പ്പന മൂല്യം. ഇത് മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് ബില്യണ്‍ ഡോളറിലെത്തിക്കാനാണ് ശ്രമം.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 262 ഒഴിവുകള്‍പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 262 ഒഴിവുകള്‍

കൊച്ചി നേവല്‍ ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് ട്രെയിനി അവസരംകൊച്ചി നേവല്‍ ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് ട്രെയിനി അവസരം

English summary
Myntra Hires 5000 People for Sale Season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X