കുട്ടികളെ നോക്കാൻ ആയയെ വേണം;ശമ്പളം 83 ലക്ഷം രൂപ..ചർച്ചയായി പരസ്യം
ജോലിയുള്ള മാതാപിതാക്കളാണെങ്കിൽ കുഞ്ഞുങ്ങളെ നോക്കുകയെന്നത് ചില്ലറ പണിയുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ഇപ്പോഴും പലരും കുട്ടികളെ നോക്കാൻ ആയമാരെ നിർത്താറുണ്ട്. കുഞ്ഞുങ്ങളെ നോക്കുയെന്നത് എളുപ്പമല്ലാത്തതിനാൽ ആയമാർക്ക് അത്യാവശ്യം ഉയർന്ന ശമ്പളം തന്നെയാണ് മാർക്കറ്റിൽ. എന്നാൽ തന്റെ കുട്ടികളെ നോക്കാൻ 83 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ഒരു ശതകോടീശ്വരൻ. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും വ്യവസായിയുമായ വിവേക് രാമസ്വാമിയാണ് പരസ്യം നൽകിയിരിക്കുന്നത്.
അമേരിക്കയിലെ റിക്രൂട്ട്മെന്‍റ് വെബ്സൈറ്റായ EstateJobs.com ലാണ് പരസ്യം വന്നിരിക്കുന്നത്. ആർക്ക് വേണ്ടിയാണെന്ന് പരസ്യത്തിൽ ഇല്ലെങ്കിലും ഇന്ത്യൻ വംശജൻ കൂടിയായ വിവേകിന്റെ കുടുംബത്തിലേക്കാണ് ആയയെ നോക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വിവേകിനും ഭാര്യ അപൂർവ്വക്കും മൂന്നര വയസും ഒരു വയസുമുള്ള രണ്ട് ആൺമക്കളാണ് ഉള്ളത്.

83 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്യുമ്പോൾ ഡിമാന്റുകളും കാണുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നിരവധി നിബന്ധനകളും ആവശ്യങ്ങളും പരസ്യത്തിൽ പറയുന്നുണ്ട്. ആഴ്ചയില്‍ 84 മുതല്‍ 96 മണിക്കൂര്‍ വരെയാണ് ജോലി ചെയ്യേണ്ടി വരിക. തുടര്‍ന്ന് ഒരു ആഴ്ച മുഴുവന്‍ അവധിയായിരിക്കും. വീട്ടിലെ ഷെഫ്, ഹൗസ് കീപ്പര്‍, സെക്യൂരിറ്റി എന്നിവരുമായി ചേർന്ന് പ്രവർത്തിക്കണം. ഭക്ഷണം പാകം ചെയ്യാൻ അറിയുന്നവരായിരിക്കണം. പ്രത്യേകിച്ച് വെജിറ്റിയൻ ഭക്ഷണങ്ങൾ. വിവേക് വെഡിറ്റേറിയനാണ്.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ കാര്യമായ സംഭാവന ചെയ്യാൻ കഴിയുന്നവരായിരിക്കണം. കുട്ടികളുടെ കളിസ്ഥലങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ നന്നായി അടുക്കി വെയ്ക്കണം. പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവരായിരിക്കണമെന്നും പരസ്യത്തിൽ പറയുന്നു. ജെറ്റ് വിമാനത്തില്‍ വിദേശ രാജ്യങ്ങളിലടക്കം കുടുംബ നിരവധി യാത്രകള്‍ നടത്താറുണ്ട്, ആയയും അപ്പോളഅ ഇവർക്കൊപ്പം സഞ്ചരിക്കാൻ തയ്യാറാവേണ്ടി വരുമെന്നാണ് പരസ്യത്തിൽ പറയുന്നത്.
21 വയസ് പൂർത്തിയാക്കിയ ആർക്കും അപേക്ഷിക്കാം. യോഗ്യരെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമായിരിക്കും നിയമനം. ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നും പരസ്യത്തിൽ പറയുന്നുണ്ട്.
വിവേകിന്റെ ഭാര്യ അപൂർവ രാമസ്വാമി ഡോക്ടറാണ്. യേൽ സർവകലാശാലയിൽ ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2015 ലാണ് ഇരുവരും വിവാഹിതരാകുന്നത്. .പാലക്കാട് വേരുകളുള്ള വിവേക് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ്.ഒഹിയോ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന സ്‌ട്രൈവ് അസെറ്റ് മാനേജ്‌മെന്‍റിന്‍റെ സഹസ്ഥാപകനാണ് നിലവിൽ വിവേക് രാമസ്വാമി












Click it and Unblock the Notifications