Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ആയുഷ് മിഷന്‍ നഴ്‌സിംഗ് അസിസ്റ്റന്റ്: തൊഴിൽ അവസരങ്ങൾ അറിയാം

നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതി പ്രകാരം വര്‍ക്കല ഗവണ്‍മെന്റ് നാച്യുറോപ്പതി യോഗ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത.

ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ യോഗ ന്യാച്യുറോപതി ടെക്‌നീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട് അഞ്ച് മണി. യോഗ്യതയുള്ളവര്‍ സര്‍ട്ടഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂലൈ 14 രാവിലെ 11 ന് തിരുവനന്തപുരം ആരോഗ്യഭവന്‍ ബില്‍ഡിംഗിലുള്ള ജില്ല പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

job

മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍: അഭിമുഖം ജൂൺ 30 ന്
ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലയില്‍ സാഫ് ഡി. എം.ഇ പദ്ധതി ഏകോപിപ്പിക്കുന്നതിന് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവ്. എം.എസ്.ഡബ്ലിയു, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് , എം.ബി.എ മാര്‍ക്കറ്റിംഗാണ് യോഗ്യത. ടൂ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് അഭിലക്ഷണീയം. പ്രായപരിധി 35 വയസ്സ്. ജൂണ്‍ 30 ന് രാവിലെ 10 ന് നടക്കുന്ന വാക് -ഇന്‍ - ഇന്റര്‍വ്യൂവിന് പ്രവർത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 9895981715, 7306634020.

ഫ്രഞ്ച് എ വൺ ഭാഷ പരിശീലനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള, ഓൺലൈനായി ഫ്രഞ്ച് എ വൺ ഭാഷ പരിശീലനം നടത്തുന്നു. 18 വയസ്സിന് മുകളിലുള്ളവർക്ക് ഫ്രഞ്ച് ഭാഷാ പരിശീലനത്തിന് ചേരാം. അസാപ്പും അലയൻസ് ഫ്രാൻസിയസും ചേർന്നാണ് പരിശീലനം നടത്തുക. വിശദാംശങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും www.asapkerala.gov.in സന്ദർശിക്കുക. ഫോൺ : 9495999661, 9495999708, 9495999692

ഇലക്ട്രീഷ്യൻ ഒഴിവ്

ആലപ്പുഴയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവ്. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തിൽ 18 മാസത്തെ ഇലക്ട്രീഷ്യൻ കോഴ്‌സും അപ്രന്റീസ്ഷിപ്പും പൂർത്തിയാക്കിയതിന്റെ ഐ.ടി.ഐ നൽകുന്ന സർട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും. പ്രശസ്തമായ ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. 19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം. 18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂലൈ 19നു മുൻപ് രജിസ്റ്റർ ചെയ്യണം.

മെഡിക്കൽ ഓഫീസർ ഒഴിവ്

ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് നടത്തുന്ന പദ്ധതിയിൽ മെഡിക്കൽ ഓഫീസർ നാച്യൂറോപതി തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം . ജൂലൈ 12ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ആയുർവേദ കോളേജിന് സമീപത്തെ ആരോഗ്യഭവൻ കെട്ടിടത്തിലെ പ്രോഗ്രാം മാനേജറുടെ ഓഫീസിലെത്തണം. പ്രായം 50 വയസിൽ താഴെയായിരിക്കണം. എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ / റ്റി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+