നാഷ്ണൽ ആയുൽ മിഷന് കീഴിൽ ജോലി നേടാം:തൃശൂരിൽ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നാഷണൽ ആയുഷ് മിഷന് കീഴിൽ തൃശൂർ ജില്ലയിൽ നിരവധി ഒഴിവുകൾ. മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, യോഗ ഇൻസ്ട്രക്ടർ, ആയുർവേദ തെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ. യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ

കേരള നഴ്സിംഗ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനുള്ള
നഴ്സിംഗ് സ്കൂൾ അംഗീകരിച്ച ജിഎൻഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപയാണ് ശമ്പളമായി ലഭിക്കുക. തൃശൂരിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ വെച്ചാണ് അഭിമുഖം നടക്കുക.

jobs2-

യോഗ ഇൻസ്ട്രക്ടർ

ബിഎൻവൈഎസ്/ബിഎഎംഎസ് എന്നിവയിൽ ബിരുദമോ / എം.എസ്.സി (യോഗ)/ എംഫിൽ (യോഗ) / യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പിജി ഡിപ്ലോമ/അംഗീകൃത സർവകലാശാലയിൽ നിന്നോ, സർക്കാർ വകുപ്പിൽ നിന്നോ യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ്/വൈസിബി (യോഗ, ഡിപ്പാർട്ട്മെന്റ്/യോഗ സർട്ടിഫിക്കേഷൻ ബോർഡ്)/സ്കോൾ കേരള നടത്തുന്ന യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗയിൽ ഡിപ്ലോമ/സംസ്ഥാന റിസോഴ്സ്സെന്ററിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ്(ഡി.വൈ.റ്റി കോഴ്സ്) പാസായവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 14,000 രൂപയാണ് പ്രതിമാസം ലഭിക്കക. ഒക്ടോബർ 26 നാണ് അഭിമുഖം നടക്കുക.

ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീ)

കേരളം സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള തെറാപ്പിസ്റ്റ്കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ എൻഎആർഐപി ചെറുതുരുത്തിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം 15 ന് രാവിലെ 10നാണ് അഭിമുഖം നടക്കുക.ഉയർന്ന പ്രായപരിധി 40 വയസാണ്. 14,500 രൂപയാണ് ശമ്പളം. പുരുഷൻമാർക്കുള്ള അഭിമുഖം സപ്റ്റംബർ ഒക്ടോബർ 17നാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.nam.kerala.gov.in/careers/stateWise

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി

പ്രോജക്ട് എൻജിനീയർ നിയമനം

വി എഫ് പി സി കെയിൽ പ്രോജക്ട് എൻജിനീയർ തസ്തികയിൽ ജോലി ഒഴിവ്. കരാർ നിയമനമാണ്. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമാണ് യോഗ്യത. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റാങ്കിൽ സേവനമനുഷ്ഠിച്ച് അടുത്തിടെ വിരമിച്ചവർക്കും, സിവിൽ ജോലികളുടെ മേൽനോട്ടത്തിൽ മികച്ച പരിചയസമ്പത്തുള്ളവർക്കും മുൻഗണന ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സമീപകാലത്തെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 14 ന് രാവിലെ 9.30 മുതൽ 12.30 വരെ കാക്കനാട്,വി എഫ് പി സി കെ ആസ്ഥാനത്ത് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2881333.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma