നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ അവസരം; ഈ യോഗ്യതകളുണ്ടോ? ലക്ഷങ്ങള്‍ ശമ്പളം
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ജോയിന്റ് അഡൈ്വസര്‍ (പ്രൊഡക്ട് മാനേജര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ഒഴിവ് മാത്രമെ പ്രസ്തുത തസ്തികയില്‍ ഉള്ളൂ. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷം വരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനം അടിസ്ഥാനമാക്കി വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ട് വര്‍ഷം വരെ നീട്ടിയേക്കാം.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസ ശമ്പളം 125000 രൂപ നല്‍കും. സയന്‍സ് / ടെക്നോളജി / എഞ്ചിനീയറിംഗ് / ബിസിനസ് / മാനേജ്മെന്റ് / പബ്ലിക് പോളിസി / ഡിസൈന്‍ എന്നിവയില്‍ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 48 വയസ്.

ഔദ്യോഗിക അറിയിപ്പിന് അനുസൃതമായി താല്‍പര്യമുള്ളവരും സന്നദ്ധരുമായ ഉദ്യോഗാര്‍ത്ഥികള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അവസാന തീയതിയിലോ അതിന് മുമ്പോ അവരുടെ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കണം. വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് പുറമെ ഇനി പറയുന്ന അനുഭവപരിചയം കൂടിയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷകന് കുറഞ്ഞത് 3 വര്‍ഷത്തെ പൊഡക്ട് മാനേജ്‌മെന്റ് അനുഭവം ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ആറ് ആണ്.












Click it and Unblock the Notifications