Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഐഒടിയില്‍ അവസരം, ശമ്പളം ഒരുലക്ഷത്തിനും മുകളില്‍; ഈ യോഗ്യതകളുള്ളവരാണോ?

ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ ഐ ഒ ടി) നിലവില്‍ വിവിധ വിഷയങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു. താല്‍പ്പര്യവും യോഗ്യതയുമുള്ള വ്യക്തികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 11 ആണ്.

ടെക്‌നീഷ്യന്‍- ഇലക്ട്രോണിക്‌സ് / ഇന്‍സ്ട്രുമെന്റേഷന്‍ (2) / വെല്‍ഡര്‍ (1) / മെക്കാനിക്കല്‍ (1) / ഫിറ്റര്‍ (മെക്കാനിക്കല്‍-1) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഇവര്‍ക്ക് ലെവല്‍ 2 ശമ്പള സ്‌കെയില്‍ അനുസരിച്ച് പ്രതിമാസം 19,900 രൂപ മുതല്‍ 63,200 രൂപ വരെ ലഭിക്കും.

Job News

സയന്റിഫിക് അസിസ്റ്റന്റ്- മെക്കാനിക്കല്‍ (2) / ഇലക്ട്രിക്കല്‍ (1) / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ ( 1 ) / ലൈഫ് സയന്‍സസ് (1) എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രസ്തുത തസ്തികതയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പള സ്‌കെയില്‍ 06 അനുസരിച്ച് 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ലഭിക്കും.

സയന്റിഫിക് അസിസ്റ്റന്റ്- ടെക്‌നിക്കല്‍ ഓഫീസര്‍ മെക്കാനിക്കല്‍ (1) / ഇലക്ട്രിക്കല്‍ (1) / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ (1) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഈ തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പള സ്‌കെയില്‍ 07 അനുസരിച്ച് 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ ലഭിക്കും.

അപേക്ഷകര്‍ക്ക് 25 വയസ് കവിയരുത്. എന്നിരുന്നാലും, കാലാകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ഒ ബി സി, വികലാംഗര്‍ ( പി ഡബ്ല്യു ഡി ), വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു എഴുത്തുപരീക്ഷയും നൈപുണ്യ പരീക്ഷയും ഉള്‍പ്പെടും. ഇവ രണ്ടും ചെന്നൈയിലെ എന്‍ ഐ ഒ ടിയില്‍ ഒരേ ദിവസത്തിലോ തുടര്‍ച്ചയായ ദിവസങ്ങളിലോ നടക്കും.

ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഒരു കമ്മിറ്റി ഷോര്‍ട്ട്ലിസ്റ്റിംഗ് മാനദണ്ഡം നിര്‍ണയിച്ചാണ് എഴുത്തുപരീക്ഷ / നൈപുണ്യ പരീക്ഷയ്ക്കുള്ള അപേക്ഷകനെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ലഭ്യതയെ ആശ്രയിച്ച് ഏകദേശം 150 എന്ന അനുപാതത്തില്‍ അപേക്ഷകരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. പരീക്ഷാ തീയതി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+