എംബിഎക്കാരാണോ? നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റില്‍ ജോലി നേടാം
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റ് നേരിട്ടുള്ള റിക്രൂട്ട്മെന്റ് അടിസ്ഥാനത്തില്‍ വിവിധ സ്ട്രീമുകളിലായി ഓഫീസര്‍ ഗ്രേഡ് ബി (മാനേജര്‍), ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഇന്ത്യക്കാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ഓണ്‍ലൈന്‍ അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി 2023 ഡിസംബര്‍ 24 ആണ്. ഓണ്‍ലൈന്‍ പരീക്ഷകളുടെയും അഭിമുഖത്തിന്റെയും വിശദാംശങ്ങള്‍ എന്‍ പി എസ് ട്രസ്റ്റിന്റെ വെബ്സൈറ്റില്‍ പിന്നീട് അറിയിക്കും.

യോഗ്യതാ മാനദണ്ഡം
തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30 വയസ് കവിയാന്‍ പാടില്ല. റിസ്‌ക് മാനേജ്‌മെന്റ് സ്ട്രീമിനായി എം ബി എയോ ഫിനാന്‍സ്/അസോസിയേറ്റ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (ACA) അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI)/ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനുള്ള തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ)/ സി എഫ് എ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സി എഫ് എ ) എന്നിവയില്‍ നിന്നുള്ള ഫെലോ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്കും (എഫ്സിഎ) അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് സ്ട്രീമിനായി, അസോസിയേറ്റ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഐ സി എ ഐയില്‍ നിന്ന് ഫെലോ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
റിസ്‌ക് ആന്‍ഡ് മാനേജ്‌മെന്റ് സ്ട്രീമില്‍, ഉദ്യോഗാര്‍ത്ഥികള്‍ എംബിഎ അല്ലെങ്കില്‍ തത്തുല്യമായ ഫിനാന്‍സ് / അസോസിയേറ്റ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ഐ സി എ ഐയില്‍ നിന്ന് ഫെല്ലോ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിഎഫ്എ എന്നിവയില്‍ സ്‌പെഷ്യലൈസേഷനോട് കൂടിയ തത്തുല്യമായ ബിരുദം നേടിയിരിക്കണം. വിശദമായ വിവരങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.












Click it and Unblock the Notifications