Get Updates
Get notified of breaking news, exclusive insights, and must-see stories!

നെസ്റ്റോയിൽ ജോലി അവസരം; കാഷ്യർ, സെയിൽസ് മാൻ, ഹെൽപ്പർ തുടങ്ങി നിരവധി ഒഴിവുകൾ, അഭിമുഖം 11 ന്

യുഎഇയിൽ ജോലി തിരയുകയാണോ? ഇതാ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചരിക്കുകയാണ്. തസ്തിക, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം

സെയിൽസ്മാൻ (19-25 വയസ്സ്), കാഷ്യർ (19-25 വയസ്സ്), പിക്കർ (20-25 വയസ്സ്), ഹെൽപ്പർ (20-30 വയസ്സ്). സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ഷവർമ മേക്കർ എന്നീ വിഭാഗങ്ങളിലുള്ള കുക്ക്മാരെയും (20-30 വയസ്സ്) ആവശ്യമുണ്ട്.

nestojob2

ഡിസംബർ 11 നാണ് വാക്ക് ഇൻ അഭിമുഖം നടക്കുന്നത്. രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയാണ് അഭിമുഖം നടക്കുക. ദേറയിലെ അൽ മുതീന സ്ട്രീറ്റിലുള്ള ബുർജ് നഹൽ മാളിൽ വെച്ചാണ് അഭിമുഖം . താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.

ഡൽഹി മെട്രോയിൽ ഒഴിവുകൾ

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് വിഭാഗത്തിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ തസ്തികയിലാണ് ഒഴിവുകൾ. മുംബൈയിൽ ഏഴ് ഒഴിവുകളാണുള്ളത്. ഇതിനുപുറമെ, അസിസ്റ്റന്റ് മാനേജർ (S&T), മാനേജർ (S&T) എന്നീ തസ്തികകളിലേക്ക് കൂടിയാണ് നിയമനം. രണ്ട് രീതികളിലാണ് നിയമനം നടക്കുന്നത്. ഒന്ന് നിശ്ചിതകാല കരാർ നിയമനം , മറ്റൊന്ന് വിരമിച്ച ശേഷമുള്ള കരാർ നിയമനം.

വിരമിച്ച ശേഷമുള്ള കരാർ നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് വിഭാഗത്തിൽ മികച്ച പ്രവൃത്തിപരിചയം അനിവാര്യമാണ്. ഇന്ത്യൻ റെയിൽവേ, പൊതുമേഖലാ സ്ഥാപനങ്ങൾ (PSU), മെട്രോ എന്നിവയുൾപ്പെടെയുള്ള ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരോ വിരമിച്ചവരോ ആകണം. ണം.നിലവിൽ റെയിൽവേ, പി എസ് യു, മെട്രോ സ്ഥാപനങ്ങളിൽ സ്ഥിരം സർവീസിലുള്ളവരെയും ഈ നിയമനത്തിനായി പരിഗണിക്കും. എങ്കിലും,ഡിഎംആൾസിയിൽ പ്രവേശിക്കുന്നതിന് മുമ്പായി അവർ സ്വയം വിരമിക്കൽ (VRS) വഴിയോ മറ്റ് രീതികളിലോ നിർബന്ധമായും സർവീസിൽ നിന്ന് വിരമിക്കാൻ സന്നദ്ധരായിരിക്കണം.

മാനേജർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ, ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ-11 (67,700-2,08,700) സിഡിഎ ശമ്പള സ്കെയിലിലോ ഐഡിഎ ശമ്പള സ്കെയിലിൽ 60,000-1,80,000/- വരെയുള്ള ശമ്പളത്തിലോ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആകണം. സർക്കാർ, പി എസ് യു, മെട്രോ സ്ഥാപനങ്ങളിൽ ഗസറ്റഡ്/എക്സിക്യൂട്ടീവ് തലത്തിൽ സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം നിർബന്ധമാണ്.

അസിസ്റ്റന്റ് മാനേജർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ, 56,100-1,77,500 അല്ലെങ്കിൽ 53,100-1,67,800 സിഡിഎ ശമ്പള സ്കെയിലിലോ ഐഡിഎ ശമ്പള സ്കെയിലിൽ 50,000-1,60,000 വരെയുള്ള ശമ്പളത്തിലോ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആകണം. സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

നിശ്ചിതകാല കരാർ നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് രംഗത്ത് ആവശ്യമായ യോഗ്യതാ ശേഷമുള്ള പ്രവൃത്തിപരിചയം വേണം. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മെട്രോ, അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഭാരത സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചുള്ള സംവരണം ഈ തസ്തികകൾക്ക് ബാധകമായിരിക്കും.

അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിലുള്ള ഫുൾ ടൈം ബാച്ചിലേഴ്സ് ബിരുദമോ മാസ്റ്റേഴ്സ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദമോ പാസായിരിക്കണം.

മാനേജർ തസ്തികയ്ക്ക് സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കൂടാതെ, പ്രതിവർഷം 8 ലക്ഷമോ അതിൽ കൂടുതലോ വാർഷിക സിടിസി ഉള്ളവരായിരിക്കണം.

അസിസ്റ്റന്റ് മാനേജർ തസ്തികയ്ക്ക് സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് മേഖലയിൽ യോഗ്യതയ്ക്ക് ശേഷം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം മതിയാകും. അത്തരക്കാർക്ക് വാർഷിക സിടിസി 6 ലക്ഷമോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://backend.delhimetrorail.com/documents/9749/Advt-No-217_AM_Manager_ST_PRCE_FTCE.pdf

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+