Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവില്‍ മാത്രമല്ല നെസ്റ്റോയിലും ഒഴിവുകളുണ്ട്: അതും യുഎഇയിലും ഇന്ത്യയിലും; വേണ്ടത് ഈ യോഗ്യതകള്‍

യു എ ഇലേയും ഇന്ത്യയിലേയും വിവിധ തസ്തികകളിലേക്ക് ഒട്ടേറെ തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് റീട്ടെയില്‍ രംഗത്തെ പ്രമുഖ കമ്പനിയായ നെസ്റ്റോ ഗ്രൂപ്പ്. പ്രോജക്ട് റിലേഷൻ മാനേജർ, എച്ച്‌വിഎസി എൻജിനീയർ & ടെക്നീഷ്യൻ, ജൂനിയർ ഇലക്ട്രിക്കൽ എൻജിനീയർ, ഇലക്ട്രീഷ്യൻ, ഫാഷൻ ഡിസൈനർ വിഭാഗങ്ങളില്‍ ഒഴിവുകള്‍ ലഭ്യമാണ്.

ഇന്ത്യയിലെ ഒഴിവ്

ഫാഷന്‍ ഡിസൈനർ വിഭാഗത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ഒഴിവുകള്‍. പുരുഷന്മാരുടെ വസ്ത്ര വിഭാഗത്തിൽ (Menswear) വൈദഗ്ധ്യവും സർഗാത്മകതയും ഉള്ള ഫാഷൻ ഡിസൈനർമാരെയാണ് നെസ്റ്റോ തങ്ങളുടെ ടീമിലേക്ക് ക്ഷണിക്കുന്നത്.

nesto-job-

യോഗ്യത

വിദ്യാഭ്യാസം: എൻഐഎഫ്ടി (NIFT) അല്ലെങ്കിൽ മറ്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഫാഷൻ ഡിസൈനിൽ ബാച്ചിലർ/മാസ്റ്റർ ബിരുദം.

പോർട്ട്ഫോളിയോ: പുരുഷ വസ്ത്രങ്ങളിൽ സർഗാത്മകതയും നൂതനത്വവും പ്രകടമാക്കുന്ന ശക്തമായ പോർട്ട്ഫോളിയോ.

സോഫ്റ്റ്‌വെയർ വൈദഗ്ധ്യം: അഡോബ് ഇല്ലസ്ട്രേറ്റർ, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രാവീണ്യം.

മറ്റ് കഴിവുകൾ: വസ്ത്ര നിർമ്മാണം, ടെക്സ്റ്റൈൽ, പുരുഷ ഫാഷനിലെ നിലവിലെ ട്രെൻഡുകൾ എന്നിവയെക്കുറിച്ച് ശക്തമായ ധാരണ.

ആശയവിനിമയം: മികച്ച ആശയവിനിമയവും വ്യക്തിബന്ധവും.

അപേക്ഷിക്കേണ്ട വിധം

റെസ്യൂമെയും പോർട്ട്ഫോളിയോയും താഴെ പറയുന്ന അഡ്രസില്‍ അയക്കൂ
ഇമെയിൽ: [email protected]
വാട്സാപ്പ്: +91 9633820221

യുഎഇയിലെ തൊഴിൽ അവസരങ്ങൾ

നെസ്റ്റോ ഗ്രൂപ്പ് യുഎഇയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു:

പ്രോജക്ട് റിലേഷൻ മാനേജർ: ജിസിസി രാജ്യങ്ങളിൽ പ്രവൃത്തിപരിചയവും അറബിക് ഭാഷയിൽ പ്രാവീണ്യവും ഉള്ളവർ.

എച്ച്‌വിഎസി എൻജിനീയർ & ടെക്നീഷ്യൻ: ചില്ലർ/ഡിഎക്സ് സിസ്റ്റങ്ങളുടെ ഡിസൈനിലും പ്രവർത്തനത്തിലും വൈദഗ്ധ്യം.

ജൂനിയർ ഇലക്ട്രിക്കൽ എൻജിനീയർ: ഡിസൈനിൽ ശക്തമായ പശ്ചാത്തലം.

ഇലക്ട്രീഷ്യൻ: സാധുവായ യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ.

അപേക്ഷിക്കേണ്ട വിധം

സിവി ഇന്ന് തന്നെ താഴെ പറയുന്ന അഡ്രസിലേക്ക് അയക്കൂ:
വാട്സാപ്പ്: 0569913057
ഇമെയിൽ: [email protected]

അതേസമയം, കേരള സർക്കാറിന് കീഴിലെ വിവിധ വകുപ്പുകളില്‍ നിരവധി താല്‍ക്കാലിക ഒഴിവുകളും ജോലി അന്വേഷിക്കുന്നവർക്ക് ലഭ്യമാണ്. അത്തരം ഏതാനും ഒഴിവുകളെക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.

വാക്ക് ഇൻ ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള അക്കൌണ്ടൻറ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. സെപ്റ്റംബർ 8 രാവിലെ 11ന് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടക്കും. ബി.കോം, ടാലി പ്രൈം ആണ് അടിസ്ഥാനയോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.

ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8-ന് രാവിലെ 10.15 ന് വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.

താത്കാലിക അദ്ധ്യാപകനിയമനം

സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ 2025-26 അധ്യയനവർഷത്തിലേക്ക് താത്കാലിക കായിക പരിശീലന അദ്ധ്യാപകൻ്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത 55% മാർക്കോടുകൂടിയ ബി.പി.ഇ.ഡ്. താത്പര്യമുള്ളവർ കോളജിൽ ആഗസ്റ്റ് 27 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ - 85470 05046, 0479 2304494
ഫോൺ - 04842777489

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+