ദുബായിലെ അധ്യാപക ജോലി: സൂക്ഷിച്ചില്ലെങ്കില്‍ പണി പോകും; പുതിയ മാർഗ്ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു
ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനും പിരിച്ച് വിടുന്നതിനും പുതിയ മാനദണ്ഡങ്ങളും മാർഗ്ഗനിർദേശങ്ങളും മുന്നോട്ടുവെച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി. എല്ലാ വിദ്യാർഥികൾക്കും ഉയർന്ന ഗുണനിലവാരമുള്ളതും ധാർമികത പുലർത്തുന്നതുമായ അധ്യാപകരിൽ നിന്ന് വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടിയുള്ള എജുക്കേഷൻ 33 (E33) സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങള്‍.
സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള സാങ്കേതിക മാർഗനിർദേശം, അധ്യാപക ഡീ-രജിസ്ട്രേഷനുള്ള സാങ്കേതിക മാർഗനിർദേശം എന്നിങ്ങനെ രണ്ട് പ്രധാന ഡോക്യുമെന്റുകളിലൂടെയാണ് പുതിയ മാർഗനിർദേശങ്ങളുടെ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഏകീകൃതവും ഉയർന്ന നിലവാരമുള്ളതുമായ നിയമന, മാനേജ്മെന്റ് പ്രക്രിയ നടപ്പിലാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്കാരങ്ങള്‍.

പ്രധാന നിയമങ്ങളുടെ വിശദാംശങ്ങൾ: അറബിക്, ഇസ്ലാമിക് പഠനങ്ങൾ ഉൾപ്പെടെ എല്ലാ അധ്യാപകരും കെ എച്ച് ഡി എ അംഗീകരിച്ച അക്കാദമിക, പെരുമാറ്റ മാനദണ്ഡങ്ങൾ പാലിക്കണം. പഴയ നിയമന ലെറ്ററിന് പകരം, നിയമന അറിയിപ്പ് (Appointment Notice) സ്കൂളുകൾ നൽകണം. ടേം മധ്യത്തിൽ രാജിവയ്ക്കുന്ന അധ്യാപകർ 90 ദിവസത്തെ നോട്ടീസ് പിരിയഡ് പൂർത്തീകരിക്കാതെ ദുബായിലെ മറ്റൊരു സ്വകാര്യ വിദ്യാലയത്തിൽ ചേരാൻ കഴിയില്ല, അല്ലെങ്കിൽ ടേം അവസാനം വരെ നോട്ടീസ് പിരീഡ് പൂർത്തിയാക്കണം.
ജോലി ഉപേക്ഷിക്കുന്നവർ കെ എച്ച് ഡി എയുടെ എക്സിറ്റ് സർവേ പൂർത്തിയാക്കണം. പുതിയ ജീവനക്കാർ സുരക്ഷ, ഉൾപ്പെടുത്തൽ, യുഎഇ മൂല്യങ്ങൾ, പ്രൊഫഷണൽ ധാർമികത എന്നിവയിൽ പരിശീലനം നേടി, കോഡ് ഓഫ് കണ്ടക്ട് ഒപ്പിടണം.
ഡീ-രജിസ്ട്രേഷൻ നടപടികൾ: ഗുരുതരമായ പ്രൊഫഷണൽ പെരുമാറ്റ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നവർക്കാണ് ഡീ-രജിസ്ട്രേഷൻ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡീ-രജിസ്റ്റർ ചെയ്യപ്പെട്ടാൽ ഒരു അധ്യാപകനും ദുബായിലെ കെ എച്ച് ഡി എയുടെ കീഴിലുള്ള ഒരു സ്കൂളിലോ, യൂണിവേഴ്സിറ്റിയിലോ, പരിശീലന കേന്ദ്രത്തിലോ ജോലി ചെയ്യാൻ സാധിക്കില്ല. ക്രിമിനൽ കുറ്റങ്ങൾ, കുട്ടികളുടെ സുരക്ഷാ ലംഘനങ്ങൾ, ഗുരുതരമായ തെറ്റായ പെരുമാറ്റം, സോഷ്യൽ മീഡിയയുടെ അനുചിത ഉപയോഗം, സാംസ്കാരിക അസംവേദനത്വം തുടങ്ങിയവ ഡീ-രജിസ്ട്രേഷന് കാരണമാകും. പുതിയ നിർദേശങ്ങള്‍ സ്ഥാപനങ്ങള്‍ കർശനമായി നടപ്പിലാക്കണമെന്നും അല്ലെങ്കില്‍ നിയമപരമായ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും ഉദ്യോഗാർത്ഥികള്‍ വ്യക്തമാക്കുന്നു.
-
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
യുഎഇയിൽ മഴ പെയ്യാൻ സാധ്യത; പൊടിക്കാറ്റിനെ സൂക്ഷിക്കണം, അറബിക്കടൽ പ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പ് -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ












Click it and Unblock the Notifications