കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റി വെച്ച പരീക്ഷകള്‍ക്ക് ശേഷം മാത്രം പുതിയ പരീക്ഷകളുടെ തിയ്യതി: കെഎഎസ് പരീക്ഷയിലും ആശങ്ക

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാറ്റി വെച്ച പരീക്ഷകള്‍ പൂര്‍ത്തിയായതിന് ശേഷമേ പുതിയ പരീക്ഷകളുടെ നിശ്ചയിക്കൂവെന്ന് പിഎസ്‌സി അറിയിച്ചു. മാറ്റി വെച്ച 62 പരീക്ഷകളാണ് പൂര്‍ത്തി വെക്കേണ്ടതായിട്ടുള്ളത്.

സ്‌ക്കൂള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്തായിരിക്കും പുതിയ പരീക്ഷ തിയ്യതി നിശ്ചയിക്കുന്നത്. മെയ് 30 വരെയുള്ള പരീക്ഷ കലണ്ടറാണ് പിഎസ്‌സി തയ്യാറാക്കിയിരിക്കുന്നത്.

psc

പ്രസിദ്ധീകരിക്കാനുള്ളത് ജൂണ്‍ മുതലുള്ള കലണ്ടറാണ്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണ് നിലനില്‍ക്കുന്നത്.

കെഎഎസിന്റെ മുഖ്യ പരീക്ഷ ജൂലൈയില്‍ നടത്തുമെന്നായിരുന്നു പിഎസ്‌സി അറിയിച്ചത്. രണ്ട് ദിവസങ്ങളിലായി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന്റെ ആദ്യ ഘട്ട പരീക്ഷയുടെ മുല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടില്ല. അതിന്റെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് മുഖ്യപരീക്ഷയെഴുതാന്‍ അര്‍ഹതയുള്ളലരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ഇത് വൈകുന്നതിനാല്‍ മുഖ്യ പരീക്ഷ ജൂലൈയില്‍ തന്നെ നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പാലക്കാട് ഐഐടിയില്‍ തൊഴിലവസരംപാലക്കാട് ഐഐടിയില്‍ തൊഴിലവസരം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജിയില്‍ ഒഴിവ്ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജിയില്‍ ഒഴിവ്

English summary
New PSC Exam Date is not Fix: Concern about KAS Exam also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X