Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ ജോലിയില്ലെങ്കിൽ പോട്ടെ, ന്യൂസിലാൻഡിലേക്ക് പറക്കാം..ഈ മേഖലയിൽ അവസരങ്ങൾ

കാനഡ-ഇന്ത്യ നയതന്ത്ര തർക്കങ്ങളും തൊഴിലില്ലായ്മ പോലുള്ള പ്രതിസന്ധികളും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കാറാൻ ഇന്ത്യൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചിരിക്കുകയാണ്. മികച്ച ജീവിത നിലവാരമുള്ള കൂടുതൽ ജോലി സാധ്യതയുള്ള രാജ്യങ്ങളാണ് വിദ്യാർത്ഥികൾ തേടുന്നത്. ന്യൂസിലാന്റ് ആണ് ഇത്തരത്തിൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന്.

ആഗോളതലത്തിൽ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെന്ന് മാത്രമല്ല ബിരുദ പഠനം പൂർത്തിയാക്കിയാൽ തുടർന്നും രാജ്യത്ത് തന്നെ ജോലി ചെയ്യാൻ അനുവദിക്കുന്ന പോസ്റ്റ്-സ്റ്റഡി വർക്ക് വിസയും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ന്യൂസിലാന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് പഠിച്ച് കഴിഞ്ഞാലും മൂന്ന് വർഷം വരെ ഇവിടെ ജോലിയിൽ തുടരാൻ സാധിക്കും. പാർട്ട് ടൈം ജോലിയിലൂടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ചെലവ് കണ്ടെത്താനും ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു.

nz-1

വിദഗ്ദ തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങളുള്ള രാജ്യം കൂടിയാണ് ന്യൂസിലാന്റ്. ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ പ്രധാന മേഖലകൾ ഏതെന്ന് കൂടി പരിശോധിക്കാം

1. ഇൻഫർമേഷൻ ടെക്നോളജി (ഐടി)

രാജ്യത്ത് വേഗത്തിലാണ് സാങ്കേതിക മേഖലയുടെ വളർച്ച. അതുകൊണ്ട് തന്നെ ഐടി പ്രൊഫഷണലുകൾക്ക് ഡിമാന്റ് ഏറെയാണ് ഇവിടെ. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഡാറ്റാ അനാലിസിസ്, സൈബർ സെക്യൂരിറ്റി, ഐടി പ്രോജക്ട് മാനേജ്‌മെന്റ് എന്നീ തൊഴിലുകൾക്കാണ് ആളുകളെ ആവശ്യം. സാങ്കേതിക പ്രതിഭകളെ ആകർഷിക്കുന്നതിനായി സർക്കാർ വിവിധ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്, ഇത് ഈ മേഖലയിലെ തൊഴിലന്വേഷകർക്ക് കൂടുതൽ അവസരങ്ങൾ വഴിതുറക്കുന്നു.

2. ഹെൽത്ത് കെയറും നഴ്സിംഗും

ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് നഴ്സുമാർക്കും ഡോക്ടർമാർക്കും രാജ്യത്ത് വലിയ ഡിമാന്റുണ്ട്.ന്യൂസിലാൻഡിലെ പ്രായമായ ജനസംഖ്യയും ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളും വിദേശരാജ്യങ്ങളിൽ നിന്നുളളവർക്ക് അവസരമൊരുക്കുന്നു.

3. നിർമ്മാണവും എഞ്ചിനീയറിംഗും

നിർമ്മാണ, എഞ്ചിനീയറിംഗ് മേഖലകളിൽ സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ചയാണ് കൈവരിച്ചത്.അതിനാൽ സിവിൽ എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, പ്രോജക്ട് മാനേജർമാർ, വ്യാപാരികൾ എന്നിവരുൾപ്പെടെയുള്ള വിദഗ്ധ തൊഴിലാളികളുടെ ഡിമാന്റ് ഉയരാൻ ഇത് സഹായിച്ചു.

4. കൃഷിയും അഗ്രിബിസിനസും

അഗ്രിബിസിനസ്, ഹോർട്ടികൾച്ചർ, ഡയറി ഫാമിംഗ്, വൈറ്റികൾച്ചർ എന്നിവയിൽ വൈവിധ്യമാർന്ന തൊഴിൽ സാധ്യതകൾ രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

5. ടൂറിസവും ഹോസ്പിറ്റാലിറ്റിയും

ന്യൂസിലാന്റിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം മേഖല വലിയ സംഭാവനാണ് നൽകുന്നത്. വിദ്യാർത്ഥികൾക്ക് പ്രായോഗിക അനുഭവം നേടുന്നതിനും ഈ മേഖലയിൽ തൊഴിൽ സുരക്ഷിതമാക്കുന്നതിനും വലിയ അവസരങ്ങളാണ് രാജ്യം സൃഷ്ടിക്കുന്നത്.പല സർവകലാശാലകളും സ്ഥാപനങ്ങളും വിനോദസഞ്ചാരത്തിലും ഹോസ്പിറ്റാലിറ്റിയിലും മികച്ച കോഴ്സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+