ന്യൂസീലൻഡിലേക്ക് ജോലി നേടി പറക്കണോ: അതും ഡിഗ്രികളില്ലാതെ, തൊഴില്‍ ഡയറി ഫാമില്‍
വിവിധ ജോലികള്‍ക്കുമായി മലയാളികള്‍ ഉള്‍പ്പെടുന്ന നിരവധി ഇന്ത്യക്കാരാണ് ഇതിനോടകം ന്യൂസിലന്‍ഡിലേക്ക് കുടിയേറിയിരിക്കുന്നത്. ഇവരില്‍ അധികവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഐടി രംഗത്തും ചുരുക്കം ചില ആളുകളുണ്ട്. എന്നാല്‍ ന്യൂസിലന്‍ഡിലെ കാർഷിക രംഗത്തേക്ക് തൊഴിലാളികലെ ക്ഷണിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഒരു ഐറിഷ് വംശജന്‍ നടത്തുന്ന 850 പശുക്കളുടെ ഡയറി ഫാമിലേക്കാണ് നിയമനം. സൗത്ത് ഐലൻഡിലെ ഇൻവർകാർഗില്ലിലാണ് ഫാം സ്ഥിതി ചെയ്യുന്നത്, ഉടമകള്‍ നല്‍കുന്ന വിവരപ്രകാരം ഫാം അസിസ്റ്റിന്‍ഡ് പദവിയില്‍ നിയമിക്കപ്പെടുന്നവർക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കും.

ഓട്ടോമാറ്റിക് കപ്പ് റിമൂവറുകളും പ്രോട്രാക്ക് ഡ്രാഫ്റ്റിംഗ് സിസ്റ്റവും ഉള്ള 50-ബെയിൽ റോട്ടറി ഷെഡ് വഴിയാണ് 850 പശുക്കളേയും കറക്കുന്നത്. ഇവയെല്ലാം കൃത്യമായി നോക്കി നടത്തുക എന്നതാവും ഫാം അസിസ്റ്റന്‍ഡുമാരുടെ ചുമതല. ഫാമിൽ ജൂലൈ അവസാനത്തോടെ പ്രസവം ആരംഭിക്കുകയും സെപ്തംബർ അവസാനത്തോടെ എല്ലാ പശുക്കളുടേയും പ്രസവം പൂർത്തിയാവുകയും ചെയ്യും.
മൃഗങ്ങളെ നല്ല രീതിയില്‍ പരിചരിക്കുക, സമയത്ത് കറവ നടത്തുക, പശുക്കിടാങ്ങള്‍ക്ക് കൃത്യമായ അളവില്‍ പാല്‍ നല്‍കുക, ഫാമിലെ മറ്റ് തൊഴിലാളികളെ നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളും ഫാം അസിസ്റ്റന്റിനുണ്ടാവും. ഡ്രൈവിംഗ് ലൈസൻസും ഈ രംഗത്ത പരിചയവും അഭികാമ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാമിൽ തന്നെ താമസസൗകര്യവും ഭക്ഷണവും ലഭിക്കും.

ജോലിയെക്കുറിച്ച് കൂടുതലറിയാനും അപേക്ഷിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക. സമാനമായ മറ്റ് നിരവധി ഫാമുകളിലേക്കും ആവശ്യക്കാരെ തേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോ ടിപ്പററിയിലെ ഒരു ഡയറി ഒരു ഫാം മാനേജരെ നിയമിക്കാൻ ശ്രമിക്കുന്നുണ്ട്. അതേസമയം, ഇവിടെ ഫാമില്‍ താമസസൌകര്യം ലഭ്യമല്ല.
കോ കോർക്കിലെ ഡംഗൂർണിയിലെ 500- പശുക്കളുള്ള ഡയറി യൂണിറ്റിൽ ഒരു ഡയറി ഫാം അസിസ്റ്റിന്റെ നിയമിക്കുന്നു. പാലിന്റെ ഗുണനിലവാര നിയന്ത്രണം, പൊതുവായ മൃഗസംരക്ഷണം എന്നിവയാണ് ചുമതലകൾ. ഒരു ആഴ്ചയില്‍ 39 മണിക്കൂറായിരിക്കും ജോലി ചെയ്യേണ്ടത്. പ്രതിവർഷം 30,000 യൂറോ ശമ്പളമായി ലഭിക്കും. അതായം 26,57,884 ഇന്ത്യന്‍ രൂപ. (മാസം 2.2 ലക്ഷം രൂപ)- ജോലി ഒഴിവിനെക്കുറിച്ച് കൂടതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കിഴക്കൻ ലിമെറിക്കില്‍ സ്ഥിതി ചെയ്യുന്ന ഫാമിലും ജോലിക്കാരെ നിയമിക്കുന്നുണ്ട്. നന്നായി സജ്ജീകരിച്ചിരിക്കുന്ന ഈ ഫാമിൽ താമസസൗകര്യം ലഭ്യമാണ്. മുഴുവന്‍ സമയ ജോലിക്ക് മുന്‍കാല പ്രവർത്തി പരിചയം അഭികാമ്യമാണ്. പുതുമുഖമാണെങ്കില്‍ പരിശീലനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളവും ലഭിക്കുന്നു.
-
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"











Click it and Unblock the Notifications