'ന്യൂസിലാന്‍ഡില്‍ പഴത്തോട്ടത്തില്‍ ജോലി, ലക്ഷങ്ങള്‍ ശമ്പളം'; ഒടുവില്‍ കൊച്ചി എയർപോർട്ടില്‍ എത്തിയപ്പോള്‍
മലയാളികളുടെ വിദേശ കുടിയേറ്റ പ്രവണത വളരേയേറെ ശക്തമായ ഒരു കാലഘട്ടമാണിത്. പരമ്പരാഗതമായി കൂടുതല്‍ ശക്തമായ ഗള്‍ഫ് കുടിയേറ്റത്തിന് പകരം കാനഡയും യു കെയും അമേരിക്കയുമൊക്കെ അടങ്ങുന്ന പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനാണ് ഇപ്പോള്‍ ആളുകള്‍ ആഗ്രഹിക്കുന്നത്. വിദ്യാർത്ഥി വിസയില്‍ ഏതെങ്കിലും രാജ്യത്തേക്ക് കുടിയേറി, പഠന ശേഷം അവിടെ തന്നെ ഏതെങ്കിലും ജോലി കണ്ടെത്തി തുടരുകയെന്നതാണ് പലരുടേയും പദ്ധതി.
വിദേശ കുടിയേറ്റ മോഹങ്ങള്‍ ശക്തിപ്പെട്ടതോടെ ഈ രംഗത്തെ തട്ടിപ്പുകളും അതുപോലെ തന്നെ വർധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിപ്പ് നടത്തിയ ഒരു ട്രാവല്‍ ഏജന്‍സിയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊച്ചി തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്ന യൂറോഫ്ലൈ ഹോളിഡെയ്സ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂസിലാന്‍ഡില്‍ പഴത്തോട്ടത്തില്‍ ജോലിവാഗ്ദാനം ചെയ്തായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. പുലര്‍ച്ചെ യാത്രയ്ക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയപ്പോളാണ് വഞ്ചിക്കപ്പെട്ട വിവരം ഉദ്യോഗാർത്ഥികള്‍ അറിയുന്നതെന്നാണ് ഏറെ ദുഃഖകരം. ന്യൂസിലാന്‍ഡില്‍ കിവി പഴത്തോട്ടത്തില്‍ രണ്ടരലക്ഷം രൂപയുടെ ജോലിയായിരുന്നു യൂറോഫ്ലൈ ഹോളിഡെയ്സ് ഉദ്യോഗാർത്ഥികള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്.
15000 രൂപ പ്രോസസിങ് ഫീസും ഫോട്ടോയും പാസ്പോർട്ടിന്റെയും പാന്‍കാർഡിന്റെയും പകർപ്പും ആദ്യം നല്കി. പിന്നാലെ ഇവരുടെ വിസയുമെത്തി. ഓരോ ഉദ്യോഗാർത്ഥിയും അഞ്ച് ലക്ഷം വീതമായിരുന്നു ആകെ നല്‍കിയത്. 17 പേർ അടങ്ങുന്ന സംഘത്തോട് ശനിയാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് പോകാന്‍ തയ്യാറായി എത്താനും സ്ഥാപന ഉടമകള്‍ നിർദേശിച്ചു. ഇത് അനുസരിച്ച് കോഴിക്കോട് നിന്നും പത്തനംതിട്ടയില്‍ നിന്നെല്ലാമായി ഉദ്യോഗാർത്ഥികള്‍ കുടുംബ സമേതം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തിലേക്ക് ടിക്കറ്റുമായി എത്തുമെന്നായിരുന്നു ട്രാവല്‍ ഏജന്‍സി ഉടമയും മാനേജരും അറിയിച്ചിരുന്നത്. ഏറെ സമയം ആയിട്ടും ഇവർ എത്താതിരുന്നപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെടുന്നത്. ഇതോടെ ആകെ തളർന്നുവെന്നും ഉദ്യോഗാർത്ഥികള്‍ പറയുന്നു. ഷംസീര്ഖാന്, സജാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. ...
ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യാത്രയ്ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്യാനായി സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളെയും ഉടമകള്‍ വിമാനത്താവളത്തിലേക്ക് അയച്ചിരുന്നു. ഉദ്യോഗാർത്ഥികള്‍ ഇവരോട് കാര്യം തിരക്കിയെങ്കിലും ഇവരും വഞ്ചിക്കപ്പെടുകയായിരുന്നു. അടുത്ത ദിവസം മറ്റൊരു സംഘത്തെയും ന്യൂസിലാന്ഡിലേക്കയയ്ക്കാനായിരുന്നു പദ്ധതി. പണം നഷ്ടമായ ഇവരുടെ പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications