ന്യൂസിലാൻഡിലേക്ക് കുടിയേറാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇതാണ് മികച്ച അവസരം, പുതിയ പരിഷ്കാരം അറിയാം
സ്‌കിൽഡ് മൈഗ്രന്റ് വിഭാഗത്തിലുള്ള റസിഡന്റ് വിസയുടെ മാനദണ്ഡങ്ങള്‍ ന്യൂസിലാൻഡ് സർക്കാർ പരിഷ്കരിക്കുന്നു. ന്യൂസിലാൻഡിൽ താമസിക്കുന്ന സമയത്ത് പഠിക്കുന്നതിനോടൊപ്പം ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ പരിഷ്കരണം വലിയ രീതിയില്‍ പ്രയോജനം ചെയ്യും. 2023 ഒക്‌ടോബർ 9 മുതൽ സ്‌കിൽഡ് മൈഗ്രന്റ് കാറ്റഗറി റസിഡന്റ് വിസയുടെ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ വരുമ്പോൾ വിദ്യാർത്ഥികൾക്കുള്ള ഇൻ-സ്റ്റഡി വർക്ക് അവകാശങ്ങളിലെ മാറ്റങ്ങളും പരിഷ്കരിക്കും.
പഠനത്തിനായി ന്യൂസിലൻഡിലേക്ക് പോകുന്ന വിദ്യാർത്ഥികളിലില്‍ ഭൂരിപക്ഷവും അവിടെ തന്നെ ജോലി കണ്ടെത്തി ജീവിക്കാനാണ് ശ്രമിക്കുന്നത്. വിദേശത്തുള്ള ഒരു സർവ്വകലാശാലയിൽ ചേരുന്നതിന് ഒരു പഠന വിസ അനിവാര്യമാണെങ്കിലും, വിദ്യാർത്ഥിക്ക് ന്യൂസിലാൻഡിൽ ജോലി ചെയ്യാനും പണം സമ്പാദിക്കാനും അനുവാദമുണ്ട്.

പാർട്ട് ടൈം വ്യവസ്ഥയില്‍ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിച്ചേക്കാം. നിങ്ങൾക്ക് ന്യൂസിലാൻഡിൽ ജോലി ചെയ്യാൻ അനുവാദമുണ്ടെങ്കിൽ, നിങ്ങളുടെ ഇ-വിസയിലോ പാസ്‌പോർട്ടിലെ വിസ ലേബലിലോ നിങ്ങൾക്ക് അയച്ച കത്തിലോ നിങ്ങളുടെ തൊഴിൽ ആനുകൂല്യങ്ങൾ രേഖപ്പെടുത്തും. എന്നാല്‍ നിങ്ങൾക്ക് അംഗീകൃതമല്ലാത്ത സമയത്ത് നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ അത് നിങ്ങളുടെ വിസാ നിബന്ധനകളുടെ ലംഘനമായി കണക്കാക്കും.
ഇൻ-സ്റ്റഡി വർക്ക് നിർദ്ദേശങ്ങളിലെ സ്‌കിൽഡ് മൈഗ്രന്റ് വിഭാഗത്തിലെ റസിഡന്റ് വിസയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യപ്പെടുന്നതായിരിക്കും പുതിയ പരിഷ്കാരം. പകരം യോഗ്യതകളുടെ തരവും പ്രോഗ്രാം ലെവലും പുറത്തിറക്കും. 3-5 സ്‌കിൽഡ് തലങ്ങളിൽ അസാന്‍കോ (Australian and New Zealand Standard Classification of Occupations) തൊഴിലിന് പ്രസക്തമായ ഒരു കോഴ്സിന്റെ ആവശ്യകതയെക്കുറിച്ചുള്ള പരാമർശങ്ങളും നിർദ്ദേശങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടും.
പുതിയ മാറ്റങ്ങളുടെ ഭാഗമായി ഒരു മുഴുവൻ സമയ പ്രോഗ്രാമിന് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും ഇൻ-സ്റ്റഡി വർക്ക് അവകാശങ്ങൾക്ക് അർഹരായിരിക്കും. സ്റ്റുഡന്റ് വിസയ്ക്കും ഇൻ-സ്റ്റഡി വർക്ക് അവകാശങ്ങൾക്കും യോഗ്യത നേടുന്നതിന് വിദ്യാർത്ഥികൾ സാധാരണയായി മുഴുവൻ സമയ കോഴ്സുകള്‍ പഠിക്കേണ്ടതുണ്ട്.
അതേസമയം, ന്യൂസിലാൻഡിൽ ഏറ്റവും എളുപ്പത്തിൽ വിസ ലഭിക്കാനുള്ള വഴിയാണ് പാർട്ണർ ഓഫ് വർക്കർ വർക്ക് വിസ. ന്യൂസിലൻഡ് പൗരനോ താമസക്കാരനോ ആയ വ്യക്തിയുടെ പങ്കാളിക്ക് ലഭിക്കുന്ന വിസയാണിത്. വർക്കർ വർക്ക് വിസ ലഭിക്കുന്ന വ്യക്തിക്ക് ന്യൂസിലാൻഡിൽ ജോലി ചെയ്യാൻ അനുവദിക്കും.
താൽക്കാലിക കുടിയേറ്റ തൊഴിലാളികളുടെ പങ്കാളികൾക്കും ന്യൂസിലാന്റിന് പുറത്ത് നിന്ന് തൊഴിൽ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും, അംഗീകൃത തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യുന്നവർക്ക് മാത്രമെ വിസ ലഭിക്കുകയുള്ളൂ. 29.66 ന്യൂസിലാൻഡ് ഡോളർ വേതനംലഭിക്കുന്ന തസ്തികളിൽ ജോലി ചെയ്യുന്നവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications