Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ 38 ഒഴിവുകള്‍; ശമ്പളം ലക്ഷങ്ങള്‍, വേഗം അപേക്ഷിക്കൂ

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 38 തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nhai.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. പരമാവധി പ്രായപരിധി 65 വയസ് ആണ്. (ചെയര്‍മാന്റെ വിവേചനാധികാരത്തില്‍ നീട്ടാവുന്നതാണ്).

സീനിയര്‍ ഹൈവേ വിദഗ്ധന്‍- 5, പ്രിന്‍സിപ്പല്‍ ഡിപിആര്‍ വിദഗ്ധന്‍ 5, റോഡ് സുരക്ഷാ വിദഗ്ധന്‍- 5, ട്രാഫിക് വിദഗ്ധന്‍- 5, പരിസ്ഥിതി / ഫോറസ്റ്റ് സ്‌പെഷ്യലിസ്റ്റ്- 5, ലാന്‍ഡ് അക്വിസിഷന്‍ വിദഗ്ധന്‍- 5, ജിയോ ടെക്‌നിക്കല്‍ വിദഗ്ധന്‍- 5, ബ്രിഡ്ജ് വിദഗ്ധന്‍- 2, ടണല്‍ വിദഗ്ധന്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേകക്ഷകരുടെ പരമാവധി പ്രായപരിധി 65 വയസാണ്. (ചെയര്‍മാന്റെ വിവേചനാധികാരത്തില്‍ ഇത് നീട്ടാവുന്നതാണ്.

Job News

പ്രിന്‍സിപ്പല്‍ ഡിപിആര്‍ വിദഗ്ധന്‍: 6 ലക്ഷം രൂപ, സീനിയര്‍ ഹൈവേ വിദഗ്ധന്‍: 5.50 ലക്ഷം രൂപ, റോഡ് സുരക്ഷാ വിദഗ്ധന്‍: 4.50 ലക്ഷം രൂപ, ട്രാഫിക് വിദഗ്ധന്‍: 4.50 ലക്ഷം രൂപ പരിസ്ഥിതി/വനം വിദഗ്ധന്‍: രൂപ 2.30 ലക്ഷം രൂപ, ലാന്‍ഡ് അക്വിസിഷന്‍ വിദഗ്ധന്‍: 2.30 ലക്ഷം രൂപ, ജിയോ ടെക്‌നിക്കല്‍ വിദഗ്ധന്‍ 2.30 ലക്ഷം രൂപ, ബ്രിഡ്ജ് വിദഗ്ധന്‍- 5.50 ലക്ഷം രൂപ, ടണല്‍ വിദഗ്ധന്‍-5.50 ലക്ഷം രൂപ എന്നിങ്ങനെയാണ് ശമ്പള ഘടന.

രണ്ട് വര്‍ഷമായിരിക്കും ജോലിയുടെ കാലാവധി (പ്രകടനവും ആവശ്യവും അടിസ്ഥാനമാക്കി ഇത് നീട്ടാവുന്നതാണ്). അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 18 ആണ്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ അവരുടെ കരാര്‍ കാലയളവില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് മുഴുവന്‍ സമയ സേവനങ്ങള്‍ നല്‍കണം. ഇക്കാലയളവില്‍ മറ്റ് അസൈന്‍മെന്റുകളൊന്നും ഏറ്റെടുക്കാന്‍ അനുവാദമില്ല.

തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസില്‍ ഹാജരാകുകയോ ഫീല്‍ഡ് സന്ദര്‍ശിക്കുകയോ ചെയ്യണം. ജോലി ആവശ്യങ്ങള്‍ കാരണം ആവശ്യമെങ്കില്‍ അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നേക്കാം. കാരണം നല്‍കാതെ ഏത് സമയത്തും കരാര്‍ അവസാനിപ്പിക്കാനുള്ള അവകാശം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമാണ്.

ഒരു മാസത്തെ മുന്‍കൂര്‍ അറിയിപ്പ് അല്ലെങ്കില്‍ നോട്ടീസിന് പകരം ഒരു മാസത്തെ ശമ്പളം / തിരിച്ചടവ് എന്നിവ ഉപയോഗിച്ച് ഏത് കക്ഷിക്കും എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കാം. യോഗ്യതാ മാനദണ്ഡം, തിരഞ്ഞെടുക്കല്‍ പ്രക്രിയ, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാന്‍, വിശദമായ അറിയിപ്പ് പരിശോധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+