ഡിഗ്രിയുണ്ടോ? എങ്കില്‍ എന്‍ഐഎയില്‍ ജോലി നേടാം, ശമ്പളം ഒരു ലക്ഷത്തിലേറെ വരെ, ഉടന്‍ അപേക്ഷിക്കാം
ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ അസിസ്റ്റൻ്റ്, സ്റ്റെനോഗ്രാഫർ ആന്‍ഡ് യു ഡി സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ഫെബ്രുവരി 3-ന് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. 40 ലേറെ ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റിലൂടെ എന്‍ ഐ എ നികത്തുന്നത്. ഈ ഒഴിവുകളിലേക്ക് മികച്ച ശമ്പളവും സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്.
മേല്‍പ്പറഞ്ഞ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകർക്ക് 56 വയസ്സ് കവിയരുത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35400 രൂപ മുതല്‍ 112400 രൂപ വരെ ശമ്പളം ലഭിക്കും. ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് എന്‍ ഐ എ റിക്രൂട്ട്‌മെൻ്റ് 2024-ന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും.

മൂന്ന് വർഷത്തേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ രേഖകൾ സഹിതം കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം SP (Admn), NIA Hqrs, CGO Complex, Lodhi Road, New Delhi-110003 എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ നിരസിക്കപ്പെടും.
അസിസ്റ്റന്‍ഡ് വിഭാഗത്തില്‍ 7 ഒഴിവുകളും സ്റ്റെനോഗ്രാഫർ വിഭാഗത്തില്‍ 24 ഉം, യു ഡി ക്ലർക്ക് വിഭാഗത്തില്‍ 9 പോസ്റ്റുകളും ഒഴിവുണ്ട്. ഇന്ത്യയില്‍ എവിടേയും നിയമനം ലഭിക്കാം. അസിസ്റ്റൻ്റ് വിഭാഗത്തിലും സ്‌റ്റെനോഗ്രാഫർ ഗ്രേഡിലും ലെവൽ 06-ൽ പേ മെട്രിക്സിൽ (35400-112400 രൂപ) പ്രതിമാസ ശമ്പളം ലഭിക്കുമ്പോള്‍ അപ്പർ ഡിവിഷൻ ക്ലർക്ക് വിഭാഗത്തില്‍ ലെവൽ 04-ൽ പേ മെട്രിക്സിൽ (25500-81100 രൂപ) പ്രതിമാസ ശമ്പളം ലഭിക്കും.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിർദേശിക്കുന്ന കമ്പ്യൂട്ടർ പ്രാവീണ്യ പരീക്ഷയിൽ ഉദ്യോഗാർത്ഥികള്‍ വിജയിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍ ഐ എയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിൽ നിയമനം
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്. ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയപകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ക്ക്: https://gmckannur.edu.in/.












Click it and Unblock the Notifications