എന്‍ഐഎയില്‍ 98 ഒഴിവുകള്‍: പക്ഷെ അപേക്ഷിക്കാന്‍ സാധിക്കുക ഈ യോഗ്യതകള്‍ ഉള്ളവർക്ക് മാത്രം
ദേശീയ അന്വേഷണ ഏജൻസിയുടെ ഭാഗമാകാന്‍ സുവർണ്ണാവസരം. ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് 98 ഒഴിവുകളിലേക്ക് എന്‍ ഐ എ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻഐഎ, ഭീകരവാദ വിരുദ്ധ അന്വേഷണങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഏജൻസിയാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി, യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ എൻഐഎയിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.
ഇൻസ്‌പെക്ടർ - 65, സബ് ഇൻസ്‌പെക്ടർ - 24, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ - 9 എന്നിങ്ങനെയാണ് ഒഴിവുകള്‍, ഡപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നികത്തപ്പെടുന്ന ഒഴിവുകളാണ് ഇവ. അതായത് കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിൽ സമാനമായ തസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം
ഇൻസ്‌പെക്ടർ: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കൂടാതെ, ക്രിമിനൽ കേസുകളുടെ അന്വേഷണം, ഇന്റലിജൻസ് ശേഖരണം, ഓപ്പറേഷൻസ്, അല്ലെങ്കിൽ ഭീകരവാദ വിരദ്ധ പരിശീലനം എന്നിവയിൽ രണ്ട് വർഷത്തെ പരിചയം.
സബ് ഇൻസ്‌പെക്ടർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. ക്രിമിനൽ കേസുകളുടെ അന്വേഷണം, ഇന്റലിജൻസ്, ഓപ്പറേഷൻസ്, അല്ലെങ്കിൽ ഭീകരവാദ വിരുദ്ധ പരിശീലനം എന്നിവയിൽ രണ്ട് വർഷത്തെ പരിചയം.
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
പ്രായപരിധി: അപേക്ഷകരുടെ പരമാവധി പ്രായം 2025 മാർച്ച് 31-ന് 56 വയസ്സ് കവിയാൻ പാടില്ല.
മറ്റ് ആവശ്യകതകൾ
കേന്ദ്ര/സംസ്ഥാന സർക്കാർ/യൂണിയൻ ടെറിട്ടറി ഓഫീസർമാർ, സമാനമായ തസ്തികകളിൽ സ്ഥിരമായി ജോലി ചെയ്യുന്നവർ, അല്ലെങ്കിൽ പേ മാട്രിക്‌സിന്റെ ലെവൽ-6-ൽ അഞ്ച് വർഷത്തെ സേവനം ഉള്ളവർ.
ആവശ്യമായ രേഖകൾ, ബയോ-ഡാറ്റ, വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ്, അവസാന അഞ്ച് വർഷത്തെ വാർഷിക പ്രകടന മൂല്യനിർണ്ണയ റിപ്പോർട്ടുകൾ (APAR), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷാ രീതി
ഉദ്യോഗാർത്ഥികൾ എൻഐഎയുടെ ഔദ്യോഗിക വെ സൈറ്റായ www.nia.gov.in-ൽ നിന്ന് അപേക്ഷാഫോം (Annexure-II) ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷാഫോം, ആവശ്യമായ രേഖകൾ സഹിതം, "SP (Adm), NIA HQ, Opposite CGO Complex, Lodhi Road, New Delhi-110003" എന്ന വിലാസത്തിലേക്ക് ഔദ്യോഗിക ചാനലിലൂടെ അയക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂൺ 7-നാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യയിലുടനീളമുള്ള എൻഐഎ ഓഫീസുകളിൽ, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, മുംബൈ, ലഖ്‌നൗ, ജമ്മു, കൊച്ചി, കൊൽക്കത്ത, റായ്പൂർ, ചണ്ഡീഗഢ്, ഇംഫാൽ, ചെന്നൈ, റാഞ്ചി, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ജയ്‌പൂർ, പട്‌ന, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ജോലി ചെയ്യേണ്ടി വരും.
എന്‍ ഐ എ
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്ത്യയുടെ കേന്ദ്ര ഭീകരവാദ വിരുദ്ധ നിയമ നിർവ്വഹണ ഏജൻസിയാണ്. ഭീകരവാദം, വ്യാജനോട്ട്, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, വിമാനം തട്ടിയെടുക്കൽ, ആണവ ഊർജ്ജ നിയമ ലംഘനങ്ങൾ, വൻആയുധ നിയമ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് എൻഐഎക്ക് സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ല.
-
കേന്ദ്ര സർവീസിൽ അവസരങ്ങളുടെ പെരുമഴ; 3,000 ലേറെ ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത മതി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications