ശമ്പളമായി 1 ലക്ഷം വരെ കൈയ്യിൽ കിട്ടും; നാഷ്ണൽ ഇൻഷുറൻസ് കമ്പനിയിൽ വൻ അവസരം, ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഡൽഹി: നാഷ്ണൽ ഇൻഷുറൻസ് കമ്പനിയിൽ അവസരങ്ങൾ. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്കിതകയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനവരി 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒഴിവുകളും യോഗ്യതയും വിശദമായി അറിയാം.
274 ഒഴിവുകളാണ് ഉള്ളത്. ജനറലിസ്റ്റ് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവുള്ളത്,132. ഫിനാൻസ് (30), ഡോക്ടർ (28), ഹിന്ദി ഓഫിസർ (22), ലീഗൽ (20), ഐടി (20), ഓട്ടമൊബീൽ എൻജിനീയർ (20), ആക്ച്വേറിയൽ (2) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. 30 വയസാണ് ഉയർന്ന പ്രായപരിധി. 50,925-96,765 രൂപ വരെയാണ് ശമ്പളം.

ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55 ശതമാനം ). എസ് സി / എസ് ടി/ പി ഡബ്ല്യു ബി ഡി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി ₹250/- രൂപയും മറ്റ് ഉദ്യോഗാർത്ഥികൾ ഇൻറ്റിമേഷൻ ചാർജുകൾ ഉൾപ്പെടെ അപേക്ഷാ ഫീസായി ₹1000/-രൂപയും അടയ്ക്കണം.
ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഉണ്ടാകും. പ്രിലിമിനറി പരീക്ഷയ്ക്ക് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
Nationalinsurance.nic.co.in എന്ന NICL-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക
അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക്-www.nationalinsurance.nic.co.in
സംസ്ഥാന സർക്കാരിന് കീഴിലും ജോലി ഒഴിവുകൾപാർട്ട് ടൈം ഹിന്ദി ലക്ചറർ
തിരുവനന്തപുരം: കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഗസ്റ്റ് പാർട്ട് ടൈം ഹിന്ദി ലക്ചറർ തസ്തികയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
പാർട്ട് ടൈം ഹിന്ദി ലക്ചറർ
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഗസ്റ്റ് പാർട്ട് ടൈം ഹിന്ദി ലക്ചറർ തസ്തികയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.












Click it and Unblock the Notifications