• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യത നിര്‍ണയക്യാമ്പും

കൊച്ചി: പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ കാനറാ ബാങ്ക് , സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബര്‍ 29ന് രാവിലെ 10 ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫോറോനാ ചര്‍ച്ച് ഹാളില്‍ വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.

ഇടുക്കി, എറണാകുളം ജില്ലയിലുള്ളവര്‍ക്കു ഈ അവസരം പ്രയോജനപ്പെടുത്താം. രണ്ടു വര്‍ഷമോ അധികമോ വിദേശത്തു ജോലി ചെയ്തിട്ടുള്ളതും സ്ഥിരമായി മടങ്ങിയെത്തിയവരുമായവര്‍ക്ക് അപേക്ഷിക്കാം. സ്വയം തുടങ്ങാനാവുന്ന സംരംഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരഭകര്‍ക്കു തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സര്‍ക്കാര്‍ മാനേജ്മെന്റു സ്ഥാപനമായ സി.എം.ഡി യാണ് ഈ സേവനം നല്‍കുന്നത്.

സംരഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതി പ്രകാരം സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്‌സിന്റെ www.norkaroots.net വെബ്‌സൈറ്റില്‍ NDPREM എന്ന ഓപ്ഷനില്‍ . പദ്ധതിയുടെ വിവരണം, പാസ്‌പോര്‍ട്ട് അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്തു മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, 2 വര്‍ഷമോ അധികമോയുള്ള വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസലും, പകര്‍പ്പും, 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍ സേവനം), എറണാകുളം (0484 2371810, 04842371830) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി പരീക്ഷ; മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേ

ഗള്‍ഫ് ജോലി: വോര്‍ളിയില്‍ ഒട്ടേറെ ഒഴിവുകള്‍...സൗദിയിലും ബഹ്‌റൈനിലും കുവൈത്തിലും

ഗള്‍ഫ് ജോലി: ഡബ്ല്യുടിഎസ് എനര്‍ജിയില്‍ ഒഴിവുകള്‍... യുഎഇ മുതല്‍ റൊമാനിയ വരെ

cmsvideo
    കേരളം; കോവിഡിന്റെ പുതിയ വകഭേദം; ജാഗ്രത ശക്തമാക്കി കേരളവും

    ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; ജനവരി 10ന് നടക്കും

    ഗള്‍ഫ് ജോലി: ഒമാനിലെ ദലീല്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂ

    English summary
    NORKA provides entrepreneurship training and loan eligibility camp for expatriates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X