Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയും യുഎസുമൊക്കെ പണികൊടുത്താലും ഇന്ത്യക്കാർ വീഴില്ല; പോംവഴി കണ്ട് വിദ്യാർത്ഥികൾ, അതിലും മികച്ച അവസരങ്ങൾ

കുറഞ്ഞ ചെലവിൽ ഉപരിപഠനം, പോസ്റ്റ് വർക്ക് വിസ, തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഉപരിപഠനത്തിനായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന രാജ്യങ്ങളായിരുന്നു കാനഡയും യുഎസും. എന്നാൽ ഇന്ന് സാഹചര്യം മാറി. വിദേശ വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് അവസാനപ്പിക്കാൻ പല നിയന്ത്രണങ്ങളും ഊ രാജ്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ ചില വിഭാഗങ്ങൾക്ക് താത്കാലികമായി അവസാനിപ്പിച്ചതടക്കമുള്ള നടപടികളാണ് കാനഡ കൈക്കൊണ്ടത്. മാത്രമല്ല വിദേശ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് ഉയർത്തുകയും ചെയ്തു. യുഎസ് ആകട്ടെ ഈ വർഷം സപ്റ്റംബറിലേക്കുള്ള അഡ്മിഷന്റെ അഭിമുഖം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ വിദ്യാർത്ഥികൾ കൂട്ടത്തോടെ യൂറോപ്പിലേക്ക് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഷെങ്കൻ വിസ സൗകര്യങ്ങൾ അടക്കമുള്ള ഫ്രാൻസാണ് ഇക്കൂട്ടത്തിൽ വിദ്യാർത്ഥികളുടെ പ്രീയപ്പെട്ട ഇടം. 'ഷെങ്കൻ വിസ മാത്രമല്ല 27 യൂറോപ്യൻ രാജ്യങ്ങളിൽ എവിടെ വേണമെങ്കിലും ജോലി ചെയ്യാൻ അവസരം നൽകുന്ന പോസ്റ്റ് സ്റ്റഡി വിസ, വിവിധതരം സ്കോളർഷിപ്പുകൾ എന്നിവയൊക്കെയാണ് ഫ്രാൻസിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുക', ഇവിട എംബിഎ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥിയായ ബാലാജി ശങ്കർ പറയുന്നു.

canadaback-1

അയർലന്റാണ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മറ്റൊരു രാജ്യം. മികച്ച അവസരങ്ങളാണ് ഇവിടെ വിദേശ വിദ്യാർത്ഥികൾക്ക് ഉള്ളതെന്നാണ് ഇന്ത്യക്കാർ പറയുന്നത്. എഞ്ചിനിയറിംഗ് ബിരുദാനന്തര ബിരുദത്തിന് 17 ലക്ഷത്തോളമാണ് ഇവിടെ ഫീസ് വരുന്നത്', സൈബർ സെക്യൂരിറ്റി കോഴ്സിന് ചേർന്ന തരുണിഷ് പറയുന്നു. ചിലർ ഓസ്ട്രേലിയ തിരഞ്ഞെടുക്കുന്നുണ്ടെന്ന് പറയുകയാണ് ഗ്ലോബൽ ഡിഗ്രീസ് ഡയറക്ടർ ശ്രീനിവാസ് വെങ്കടേശ്വരൻ പറഞ്ഞു.

'കൂടുതൽ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിലും പഠന ചെലവ് കൂടുതലാണ്. ഒരു വർഷം 20 ലക്ഷം മുതൽ 22 ലക്ഷം വരെയാണ് ശരാശരി കോഴ്സ് ഫീ. കൂടാതെ രക്ഷിതാക്കളുടെ വരുമാനം 12 ലക്ഷം മുതൽ 15 ലക്ഷം വരെ ആയിരിക്കണം', ചെന്നൈ ആസ്ഥാനമായുള്ള ട്രൂമാറ്റിക്സ് ഓവർസീസ് എജ്യുക്കേഷൻ കൺസൾട്ടൻസിയുടെ മാനേജിംഗ് ഡയറക്ടർ ആർ സുരേഷ്കുമാർ പറഞ്ഞു.

നേരത്തെ കാനഡയായിരുന്നു കൂടുതൽ വിദ്യാർത്ഥികൾ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ വിദ്യാർത്ഥികൾക്കുള്ള ഫീസ് കാനഡ ഉയർത്തി. മാത്രമല്ല പിജി ഡിപ്ലോമ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസയും നിർത്തലാക്കി. ഇന്ത്യൻ വിദ്യാർത്ഥികളെ നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് കടന്നിട്ുണ്ട്. കഴിഞ്ഞ വർഷം 2.5 ലക്ഷം ഇന്ത്യക്കാരാണ് യുഎസ് സർവകലാശാലകളിൽ ചേർന്നത്. എന്നാൽ 2023 ഒക്‌ടോബർ മുതൽ വിസ ഇൻ്റർവ്യൂ സ്ലോട്ടുകൾ യുഎസ് തുറന്നിട്ടില്ല. ഇതോടെ പ്രവേശനം സംബന്ധിച്ച് പലരും കടുത്ത ആശങ്കയിലാണ്', അദ്ദേഹം പറഞ്ഞു. നെതർലാന്റ്, സ്വീഡൻ എന്നിവിടങ്ങളിലെ സർവകലാശാലകളേയും വിദ്യാർത്ഥികൾ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+