കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിളിക്കുന്നു; 193 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News
nurse

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ 193 നഴ്‌സുമാർക്കും മറ്റ് തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷാ നടപടികൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് npcilcareers.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

നഴ്‌സ് എ (ആൺ/പെൺ): 26
പാത്തോളജി ലാബ് ടെക്നീഷ്യൻ (സയന്റിഫിക് അസിസ്റ്റന്റ്/ബി): 3
ഫാർമസിസ്റ്റ്/ബി: 4
സ്റ്റൈപ്പൻഡറി ട്രെയിനി/ഡെന്റൽ ടെക്നീഷ്യൻ (മെക്കാനിക്): 1
എക്സ്-റേ ടെക്നീഷ്യൻ (ടെക്നീഷ്യൻ സി): 1
സ്റ്റൈപ്പൻഡറി ട്രെയിനി/ ടെക്നീഷ്യൻ (എസ്ടി/ടിഎൻ) (ക്യാറ്റ്-II)- പ്ലാന്റ് ഓപ്പറേറ്ററും മെയിന്റനറും: 158

ആയുര്‍വേദ നേഴ്‌സ് ഒഴിവ്

ജില്ലയിലെ വിവിധ ഗവ.ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ നേഴ്‌സ് ഗ്രേഡ് 2 തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ ഒരുവര്‍ഷത്തെ ആയുര്‍വേദനേഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്‌സിങ്ങ് ഇന്‍ ആയുര്‍വേദ എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി ആറിന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ 0487 2334313 നമ്പറില്‍ ലഭിക്കും. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പരിഗണിക്കുകയില്ല.

English summary
Nuclear Power Corporation of India calls; 193 Vacancies, How to Apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X