ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ നഴ്സ് ,ഫാർമസിസ്റ്റ് ഒഴിവുകൾ; അപേക്ഷിക്കാം
ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മെഡിക്കൽ സെന്ററിൽ ഒഴിവ്. നഴ്സ്, ഫാർമസിസ്റ്റ് തസ്തികയിലാണ് ഒഴിവുകൾ. ഹിന്ദു വിഭാക്കാർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ അറിയാം
രണ്ട് തസ്തികകളിലേക്കും ഓരോ ഒഴിവ് വീതമാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 18 നും 36 നും ഇടയിലാണ്. 179 ദിവസത്തേക്ക് താത്കാലിക നിയമനം ആയിരിക്കും.

സ്റ്റാഫ് നഴ്സ്- പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത. കൂടാതെ ജിഎൻഎം, കേരളാ നഴ്സസ് ആൻഡ് മിഡ്‍വൈഫസ് കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്കും അപേക്ഷിക്കാം.
ഫാർമസിസ്റ്റ്-പത്താം ക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 10 നാണ് അഭിമുഖം നടക്കുക. വയസ് , യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: www.guruvayurdevaswom.nic.in 0487-2556335
റിസോഴ്‌സ് അധ്യാപക നിയമനം
സര്‍ക്കാര്‍ സ്‌കൂളിലെ പ്രൈമറി വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനുളള ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകൾ. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബിഎ ഇംഗ്ലീഷ് ബിരുദവും ടിടിസി/ ഡിഎഡ്/ ഡിഎല്‍എഡ് /ബിഎഡ് ഇംഗ്ലീഷ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ജൂൺ 12 ന് രാവിലെ 10.30 ന്. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ചാണ് അഭമുഖം നടക്കുക. ഫോണ്‍ : 0469 2600181.
അക്കൗണ്ടന്റ്, ഓവർസിയർ തസ്തികകളിലേക്ക് അപേക്ഷിക്കാം
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുകൾ. അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റൻറ്, ഓവർസിയർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത, അഭിമുഖം തുടങ്ങിയ വിവരങ്ങൾ അറിയാം
അക്കൗണ്ടന്റ് കം ഐ.ടി അസിന്റന്റ്
യോഗ്യത ഗവ.അംഗീകൃത ബികോം ബിരുദം കൂടാതെ ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ
ഓവർസിയർ
ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്നുവർഷ പോളിടെക്‌നിക്ക് സിവിൽ ഡിപ്ളോമ അല്ലെങ്കിൽ ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടുവർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ സർട്ടിഫിക്കറ്റ്.
ജൂൺ 12 ന് വൈകീട്ട് 5 ന് മുൻപായി അപേക്ഷിക്കണം. തപാൽ മുഖേനെയോ, നേരിട്ടോ സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്, എസ്.എൻ പുരം പി.ഓ, ആലപ്പുഴ, 688582 എന്ന വിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. ഇമെയിൽ [email protected] ഫോൺ- ഫോൺ: 0478-2081173, 9496043629












Click it and Unblock the Notifications