അമൃത ആശുപത്രിയിൽ നഴ്സ്, പാലക്കാട് ജില്ലാ ആശുപത്രിയില്‍ ന്യൂറോ ടെക്നീഷ്യന്‍; തൊഴിൽ അവസരങ്ങൾ
കോട്ടയം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സുമാരുടെ 100 ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 24ന് രാവിലെ ഒന്‍പതു മുതല്‍ അഭിമുഖം നടത്തും. ബി എസ് സി/ ജനറല്‍ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ 9074715973 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്ട്സപ്പ് ചെയ്യണം
ന്യൂറോ ടെക്നീഷ്യന്‍ നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ന്യൂറോ ടെക്നീഷ്യന്‍ നിയമനം നടത്തുന്നു. ഡിപ്ലോമ / ബി എസ് സി ഇന്‍ ന്യൂറോ ടെക്നോളജിയില്‍ സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പ്പര്യമുള്ളവര്‍ ബയോഡാറ്റയും, നിര്‍ദ്ദിഷ്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം നേരിലോ [email protected] ലോ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327

കരാര്‍ നിയമനം
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് നഴ്‌സ് ( രണ്ട് ) , ഡ്രൈവര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സെപ്തംബര്‍ 27-ന് രാവിലെ 11-ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആശുപത്രിയില്‍ ഇന്റര്‍വ്യൂ നടത്തുന്നു.
നഴ്‌സ് യോഗ്യത- ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ് കോഴ്‌സ് അല്ലെങ്കില്‍ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്ന് മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം.
ഡ്രൈവര്‍ യോഗ്യത - എാഴാം ക്ലാസ് പാസായിരിക്കണം, ഹെവി മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതിനു ശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളില മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലോ അല്ലാതെയോ ജോലി ചെയ്ത് പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2783495.
വോക്-ഇൻ - ഇന്റർവ്യൂ
കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്ക് തലത്തിൽ രാത്രി കാല എമർജൻസി വെറ്റിനറി സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്റിനറി സയൻസ് ബിരുദധാരികളെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് അവസരം. മൂന്നു മാസത്തേക്കുള്ള കരാർ നിയമനമാണ്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 22 ന് രാവിലെ 10.30 ന് കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വോക്-ഇൻ-ഇന്റർവ്യൂവിന് എത്തണം. ഫോൺ: 04812563726.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍
Recommended Video
താല്‍ക്കാലിക നിയമനം
കൊല്ലം :തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍ (രണ്ട്), സ്റ്റാഫ് നേഴ്‌സ് (രണ്ട്), ഫാര്‍മസിസ്റ്റ് (ഒന്ന്), ഡി.ടി.പി ഓപ്പറേറ്റര്‍ (ഒന്ന്), എച്ച്.എം.സി ക്ലീനിങ് സ്റ്റാഫ് (രണ്ട്) എന്നിവരെ ആവശ്യമുണ്ട്.
ഡി. ടി.പി ഓപ്പറേറ്റര്‍ക്ക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയാണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അപേക്ഷയോടൊപ്പം യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അനുബന്ധരേഖകളും സഹിതം മെഡിക്കല്‍ ഓഫീസര്‍, സാമൂഹികാരോഗ്യകേന്ദ്രം, തെക്കുംഭാഗം, ചവറ സൗത്ത് -691584 വിലാസത്തില്‍ നല്‍കണം. അവസാന തീയതി സെപ്റ്റംബര്‍ 29.












Click it and Unblock the Notifications