Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍, അതും ആകര്‍ഷകമായ ശമ്പളത്തില്‍; വേഗം അപേക്ഷിക്കൂ

എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് 2026-ലെ നിയമന നടപടികള്‍ ആരംഭിച്ചു. വിവിധ പാരാമെഡിക്കല്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ലാബ് ടെക്‌നീഷ്യന്‍ തുടങ്ങിയ ഒഴിവുകളുണ്ട്. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്, മെഡിക്കല്‍ ബയോകെമിസ്റ്റ് തസ്തികകളും ഉള്‍പ്പെടുന്നു.

ഭാഗ്യം വരുന്ന വഴികണ്ടോ? ജൂണ്‍ 28 മുതല്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ
ഭാഗ്യം വരുന്ന വഴികണ്ടോ? ജൂണ്‍ 28 മുതല്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ

2026 ജൂണ്‍ 17-നാണ് കൊച്ചിയില്‍ വെച്ചാണ് അഭിമുഖം നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നേരിട്ടുള്ള അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. മെഡിക്കല്‍ മേഖലയില്‍ തൊഴില്‍ പുരോഗതി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമാണ്. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ഈ നിയമന പ്രക്രിയയില്‍ പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

Nurse Jobs

ഈ നിയമന നടപടികള്‍ക്ക് അപേക്ഷാ ഫീസ് ഒന്നുമില്ല. ജനറല്‍, ഒബിസി, എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല. ജൂണ്‍ 17-ന് നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഇത് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായതിനാല്‍ നിബന്ധനകള്‍ മനസ്സിലാക്കുക. അപേക്ഷകരുടെ പരാമവധി പ്രായം 37 വയസായിരിക്കണം. അഭിമുഖം കൂടാതെ സ്‌കില്‍ ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയും ഉണ്ടായേക്കാം.

സ്വര്‍ണം വില്‍ക്കേണ്ട, പണയം വെക്കേണ്ട..! ജ്വല്ലറികള്‍ക്ക് പാട്ടത്തിന് കൊടുത്ത് വരുമാനമുണ്ടാക്കാം
സ്വര്‍ണം വില്‍ക്കേണ്ട, പണയം വെക്കേണ്ട..! ജ്വല്ലറികള്‍ക്ക് പാട്ടത്തിന് കൊടുത്ത് വരുമാനമുണ്ടാക്കാം

താല്‍പ്പര്യമുള്ളവര്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിജ്ഞാപനം വായിക്കുക. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അഭിമുഖത്തിന് എത്തുക. ആവശ്യമായ രേഖകളും കരുതണം. സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് DMLT, BSc (MLT) അല്ലെങ്കില്‍ MSc (MLT) യോഗ്യത വേണം. ക്ലിനിക്കല്‍ ലബോറട്ടറിയില്‍ ദീര്‍ഘകാല പ്രവര്‍ത്തനപരിചയം അനിവാര്യമാണ്.

ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ലാബ് ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് നിശ്ചിത വര്‍ഷത്തെ പരിചയം നിര്‍ബന്ധം. സ്റ്റാഫ് നഴ്‌സിന് ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യത മതി. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം. മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് സേവനങ്ങളില്‍ മികച്ച പരിചയം ആവശ്യമാണ്. മെഡിക്കല്‍ ബയോകെമിസ്റ്റിന് എം.എസ്.സി (മെഡിക്കല്‍ ബയോകെമിസ്ട്രി) കൂടാതെ ക്ലിനിക്കല്‍ ലാബ് പരിചയം വേണം.

മമതയും പവാറും തിരികെ കോണ്‍ഗ്രസിലേക്ക്? പാര്‍ട്ടി വിട്ടവരെല്ലാം തിരിച്ചെത്തുമോ? തിരക്കിട്ട നീക്കങ്ങള്‍
മമതയും പവാറും തിരികെ കോണ്‍ഗ്രസിലേക്ക്? പാര്‍ട്ടി വിട്ടവരെല്ലാം തിരിച്ചെത്തുമോ? തിരക്കിട്ട നീക്കങ്ങള്‍

സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ 14000.00 - 32500.00, മെഡിക്കല്‍ ബയോകെമിസ്റ്റ് 12000.00 - 29500.00, ലാബ് ടെക്‌നീഷ്യന്‍ 11500.00 - 23000.00, ജൂനിയര്‍ ലാബ് ടെക്‌നീഷ്യന്‍ 10000.00 - 20000.00, സ്റ്റാഫ് നഴ്‌സ് 9500.00 - 19000.00, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് 9500.00 - 19000.00 എന്നിങ്ങനെയാണ് ശമ്പള ഘടന. നിയമന നടപടികളില്‍ പങ്കെടുക്കുന്നവര്‍ എല്ലാ രേഖകളും കരുതണം. വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും വേണം. ഒറിജിനലും പകര്‍പ്പുകളും നിര്‍ബന്ധമായും കൈവശം വെക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്‌കില്‍ ടെസ്റ്റും എഴുത്തുപരീക്ഷയും ഉള്‍പ്പെടുന്നു. ഇവ രണ്ടും വിജയകരമായി പൂര്‍ത്തിയാക്കണം. അന്തിമ നിയമനം ഇതിലൂടെ മാത്രമേ ലഭിക്കൂ. പ്രായപരിധിയില്‍ സര്‍ക്കാര്‍ നിയമപ്രകാരമുള്ള ഇളവുകള്‍ ലഭ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+