തിരുവനന്തപുരം റീജണൽ കാൻസർ സെൻ്ററിൽ നഴ്സുമാരുടെ ഒഴിവുകൾ; അപേക്ഷിക്കാം
റീജണൽ കാൻസർ സെൻ്ററിൽ നഴ്സുമാരുടെ ഒഴിവുകൾ. 25 ഓളം ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ്ങും പണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. കേരള നഴ്സ് ആൻ്റ് മിഡ്വൈസ് കൌണ്‍സിലിൽ നിന്നുള്ള രജിസ്ട്രേഷനും നിർബന്ധമാണ്. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ്. എസ് സി/എസ് ടി , ഒബിസി വിഭാഗങ്ങൾക്ക് അർഹമായ ഇളവ് ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ നിയമനം നീട്ടി നൽകും.

ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏറ്റവും പുതിയ അപേക്ഷയോടൊപ്പം പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ജി.എൻ.എം ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‌സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ്,കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെയാണ് അപേക്ഷിക്കേണ്ടത്. 200 രൂപയാണ് അപേക്ഷ ഫീസ്. എസ് സി/എസ് ടി , ഒബിസി വിഭാഗങ്ങൾക്ക് 100 രൂപയാണ് ഫീ. കൂടുതൽ വിവരങ്ങൾക്ക് https://www.rcctvm.gov.in/uploads/Downloadtemsuppy/Prospectus%20-%20RSN%20-%202026-17911997061832860690.pdf
കൊച്ചിൻ ഷിപ്പ്യാഡിൽ ഒഴിവ്
കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ മുംബൈയിൽ ഒഴിവുകൾ. അപ്രൻ്റിസ് തസ്തികയിലാണ് നിയമനം. ട്രേഡ് , യോഗ്യത, സ്റ്റൈപ്പൻ്റ് എന്നീ വിശദാംശങ്ങൾ അറിയാം
ഫിറ്റർ -2, ഇലക്ട്രീഷ്യൻ-2, കംപ്യൂട്ടർ-2 എന്നിങ്ങനെയാണ് ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 11,000 രൂപയാണ് സ്റ്റൈപ്പൻ്റായി ലഭിക്കുക.
പത്താം ക്ലാസും ഐടിഐയുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. മഹാരാഷ്ട്രയിൽ താമസിക്കുന്നവർക്കാണ് അപേക്ഷിക്കാനാകുക. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/8d5917792068b5a4701c76fc0228f2eb.pdf
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി / പ്ലസ്ടു, സർക്കാർ / സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് / തത്തുല്യം, മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് / തത്തുല്യം ആണ് യോഗ്യത. പ്രായപരിധി 18-45. ഒക്ടോബർ 12 വൈകിട്ട് അഞ്ചിന് മുൻപ് തപാൽ മുഖേനയോ നേരിട്ടോ കമ്മിഷൻ ഓഫീസിൽ അപേക്ഷ ലഭ്യമാക്കണം. അപേക്ഷകരുടെ ഇ-മെയിൽ, വാട്സാപ്പ് മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം. വിലാസം: സെക്രട്ടറി, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, ആറാം നില, തൈക്കാട് പി ഒ, തിരുവനന്തപുരം, പിൻ: 695 014.


Click it and Unblock the Notifications
