ഒഡെപെക് മുഖേന യുഎഇയിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു; ഉടന്‍ തന്നെ അപേക്ഷിക്കൂ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രീയല്‍ ക്ലിനിക്കിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. മൂന്ന് വര്‍ഷം കൂടുതല്‍ പ്രവൃത്തി പരിചയമുള്ള പുരുഷ നഴ്‌സുമാരെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് AED 5000 മാസ ശമ്പളമായി ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍- 0471-2329440/41/42 എന്ന നമ്പറിലേക്കും വിളിക്കാവുന്നതാണ്.

ഇതോടൊപ്പം യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക്് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള DHA ലൈസന്‍സുള്ള ബി.എസ്സി/ജിഎന്‍എം നഴ്സുമാരെയും 5 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തിരഞ്ഞെടുക്കുന്നു. മാസശമ്പളം നഴ്സുമാര്‍ക്ക് AED 4000 സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന് AED 22000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ [email protected] എന്ന മെയിലിലേക്ക് 2020 നവംബര്‍ 30 നകം ബയോഡാറ്റ അയയ്ക്കേണ്ടതാണ്.












Click it and Unblock the Notifications