ഒഡെപെക് മുഖേന യുഎഇയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു; ഉടന്‍ തന്നെ അപേക്ഷിക്കൂ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രീയല്‍ ക്ലിനിക്കിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. മൂന്ന് വര്‍ഷം കൂടുതല്‍ പ്രവൃത്തി പരിചയമുള്ള പുരുഷ നഴ്സുമാരെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് AED 5000 മാസ ശമ്പളമായി ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍- 0471-2329440/41/42 എന്ന നമ്പറിലേക്കും വിളിക്കാവുന്നതാണ്.
കുവൈത്തില്‍ ഒന്നര ലക്ഷം പ്രവാസികളുടെ താമസരേഖ റദ്ദായി; 60 വയസ് കഴിഞ്ഞവര്‍ക്ക് ഇനി വർക്ക് പെർമിറ്റില്ല
ഇതോടൊപ്പം യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക്് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള DHA ലൈസന്‍സുള്ള ബി.എസ്സി/ജിഎന്‍എം നഴ്സുമാരെയും 5 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തിരഞ്ഞെടുക്കുന്നു. മാസശമ്പളം നഴ്സുമാര്‍ക്ക് AED 4000 സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന് AED 22000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ gcc@odepc.in എന്ന മെയിലിലേക്ക് 2020 നവംബര്‍ 30 നകം ബയോഡാറ്റ അയയ്ക്കേണ്ടതാണ്.
തൊഴിലാളികളുടെ ജോലി സമയം 12 മണിക്കൂർ, പുതിയ നീക്കവുമായി കേന്ദ്രം; പൊതുജനത്തിന് അഭിപ്രായം അറിയിക്കാം
രണ്ട് മാസത്തേക്ക് സൂര്യൻ ഉദിക്കില്ല; മറഞ്ഞ വെളിച്ചം തിരിച്ചെത്തുക ജനുവരി 23ന്, എന്താണ് പോളാർ നൈറ്റ്?
ഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി തള്ളി