Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സുമാർക്ക് ജോലി ഒഴിവ്; ലക്ഷങ്ങൾ ശമ്പളം വാങ്ങാം..ജർ്മ്മനിയിൽ 100 പേർക്ക് അവസരം..ഇപ്പോൾ തന്നെ അപേക്ഷിക്കാം

ജർമ്മനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമുളള നഴ്സിംങ് 100 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സും ജർമനിയിലെ ഫെയർ റിക്രൂട്ട്മെന്റ് പ്ലാറ്റ് ഫോം ആയ കെയർ ഗേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബി എസ് സി നഴ്‌സിംഗ് / പോസ്റ്റ്‌ ബേസിക് ബി എസ് സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് ( ജി എൻ എം) വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ജി എൻ എം കഴിഞ്ഞവർക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

​പ്രായപരിധി: 2026 മെയ് 31-ന് 36 വയസ്സ് കവിയരുത്. അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. നിലവിൽ ബി1 അല്ലെങ്കിൽ ബി2 യോഗ്യത (ഫുൾ മോഡ്യൂൾ) നേടിയവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് 2026 മാര്‍ച്ച് 28-നകം നോര്‍ക്ക റൂട്ട്സ് അല്ലെങ്കില്‍ എൻ ഐ എഫ് എൽ ( എൻ ഐ എഫ് എൽ) വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.

germanyjob-

അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷയിൽ ബി 2 ലെവൽ വരെ സൗജന്യ പരിശീലനം (എറണാകുളം സെന്റര്‍) ലഭിക്കുന്നതാണ്. പരിശീലന കാലയളവിൽ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. ബി 2 ലെവൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജർമനിയിലെ ആശുപത്രികൾ അല്ലെങ്കിൽ കെയർ ഹോമുകളില്‍ അസിസ്റ്റന്റ് നേഴ്സ് ആയി നിയമനം ലഭിക്കും. വിസ പ്രോസസ്സിംഗ്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770577, 2770536, 2770540, 2770544 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖലയിലേയും ഇതര മേഖലകളിലേയും നൈപുണ്യ മികവുളള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്ട്സും പ്രമുഖ റിക്രൂട്ട്‌മെൻ്റ് പ്ലാറ്റ്ഫോമായ കെയര്‍ ഗേറ്റ്സുമായി 2026 ഫെബ്രുവരിയിലാണ് കരാറായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+