സഞ്ജയ് ഗാന്ധി മെഡിക്കല്‍ സയന്‍സസില്‍ നഴ്‌സിംഗ് ഓഫിസര്‍: തൊഴില്‍ അവസരങ്ങള്‍ അറിയാം
ലക്‌നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിരവധി ഒഴിവുകള്‍. 905 നഴ്‌സിംഗ് ഓഫിസര്‍ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നേരിട്ടുള്ള നിയമനമാണ്. ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 25 വരെ. സമര്‍പ്പിക്കാം.
ബിഎസ്സി (ഓണേഴ്‌സ്) നഴ്‌സിംഗ് / ബിഎസ്സി നഴ്‌സിംഗ് അല്ലെങ്കില്‍ ബിഎസ്സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്) / പോസ്റ്റ് ബേസിക് ബിഎസ്സി നഴ്‌സിംഗ്
സ്റ്റേറ്റ് / ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സസ് ആന്‍ഡ് മിഡ്വൈഫായി റജിസ്‌ട്രേഷന്‍ അല്ലങ്കില്‍ ജനറല്‍ നഴ്‌സിംഗ് മിഡ്വൈഫറിയില്‍ ഡിപ്ലോമ. സ്റ്റേറ്റ് / ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സസ് ആന്‍ഡ് മിഡ്വൈഫായി റജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യമാണ്.

മാനേജിങ് ഡയറക്ടർ ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമോ മാനേജ്മെന്റിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമോ ഉണ്ടാവണം. ഭിന്നശേഷി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനത്തിൽ സീനിയർ മാനേജ്മെന്റ് ഗ്രൂപ്പ് എ തലത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം വകുപ്പ് മേധാവികൾ മുഖേന അപേക്ഷകൾ മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം - 695 012 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് വൈകിട്ട് 5നകം സമർപ്പിക്കണം.
റസിഡൻഷ്യൽ ടീച്ചർ: വാക്ക്-ഇൻ-ഇന്റർവ്യൂ 16ന്
പൊതു വിദ്യാഭ്യാസ വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കാസർഗോഡ് പടന്നക്കാട് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റെസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. ബിരുദം, ബി.എഡ് യോഗ്യതയുള്ള താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 25 വയസ് പൂർത്തിയായ വനിതകൾക്ക് അപേക്ഷിക്കാം. പ്രതിമാസം 11,000 രൂപ ഹോണറേറിയം.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 16ന് രാവിലെ 11.30ന് കാസർഗോഡ് ചായ്യോത്ത് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0467-2230114, 6235280342, ഇ-മെയിൽ:[email protected]. വെബ്‌സൈറ്റ്: www.keralasamakhya.org.
ബ്ലൂ പ്രിന്റർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ബ്ലു പ്രിന്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായിരിക്കണം. ബ്ലൂ പ്രിന്റിംഗിൽ ഒരു വർഷത്തെ പരിചയം വേണം. 01/01/2022 ന് പ്രായം 18-41നും മധ്യേയായിരിക്കണം. (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 23,700-52,600 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17നകം പേര് രജിസ്റ്റർ ചെയ്യണം












Click it and Unblock the Notifications